ധനകാര്യ മന്ത്രാലയം

ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ചെലവിടല്‍ വകുപ്പി(ഡിഒഇ)ന്റെ വര്‍ഷാന്ത്യ അവലോകനം

Posted On: 27 DEC 2023 3:13PM by PIB Thiruvananthpuram
15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട്, ഡിഒഇ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ച ആകെ സഹായം 1,79,140 കോടി രൂപയാണ്. ഈ ഗ്രാന്റുകള്‍ അധികാരവികേന്ദ്രീകരണത്തിനു ശേഷമുള്ള റവന്യൂ കമ്മി, ആരോഗ്യം, ദുരന്തനിവാരണം, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിങ്ങനെ വിവിധ നിര്‍ണായക മേഖലകളെ ഉള്‍ക്കൊള്ളുന്നതും പ്രാദേശിക വികസനത്തിനുള്ള സമഗ്രമായ സമീപനം പ്രകടമാക്കുന്നതുമാണ്.

2007-08 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് മറുപടിയായി ആരംഭിച്ച ഡാറ്റാ ഗ്യാപ്പ് ഇനിഷ്യേറ്റീവ് വഴി, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടുംവിധം 'റെഡി'ല്‍ നിന്ന് 'ആംബറി'ലേക്ക് മാറ്റി. സുതാര്യവും താരതമ്യപ്പെടുത്താവുന്നതുമായ ഗവണ്‍മെന്റ് ധനകാര്യ സ്ഥിതിവിവരക്കണക്കുകളോടുള്ള പ്രതിബദ്ധത, അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണുന്നതിനും അഭിസംബോധന ചെയ്യുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിരോധശേഷിയെ പ്രതിഫലിപ്പിക്കുന്നു.

പൊതു ധനകാര്യ പരിപാലന സംവിധാനം (പിഎഫ്എംഎസ്) ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ നിര്‍ണായക വശമായ നേരിട്ടുള്ള ആനുകൂല്യ വിതരണം (ഡിബിടി) നടപ്പിലാക്കുന്നതില്‍ ഒരു അടിസ്ഥാനശിലയാണ്. 104.02 കോടിയിലധികം ഗുണഭോക്താക്കള്‍ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തത്സമയ പരിശോധനയ്ക്കും ലഭ്യതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട്, ഫണ്ടുകളുടെ കാര്യക്ഷമമായ കൈമാറ്റം പിഎഫ്എംഎസ് സുഗമമാക്കി. ഡിബിടി പേയ്മെന്റ് സംഗ്രഹം അതിന്റെ തുടക്കം മുതല്‍ പദ്ധതികളുടെ എണ്ണത്തിലും വിതരണം ചെയ്ത തുകയിലും ഗണ്യമായ വര്‍ദ്ധനവ് കാണിക്കുന്നു.

കൂടാതെ, സിംഗിള്‍ നോഡല്‍ അക്കൗണ്ട് (എസ്എന്‍എ) ചട്ടക്കൂടിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള ട്രഷറി സംവിധാനങ്ങളുടെ സംയോജനം പണത്തിന്റെ ഒഴുക്കും ചെലവു പരിശോധനയും കാര്യക്ഷമമാക്കി. ജിഫിമിസ് വെര്‍ട്ടിക്കല്‍, ഇഗ്രാമസ്വരാജ് ഇന്റര്‍ഫേസ്, എസ്എന്‍എ-സ്പര്‍ശ് പോലെയുള്ള സംരംഭങ്ങള്‍, സെന്‍ട്രല്‍ നോഡല്‍ അക്കൗണ്ട് നടപ്പിലാക്കല്‍ എന്നിവ ഇ-ഗവേണന്‍സിനും ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുമുള്ള പ്രതിബദ്ധതയെ ഉദാഹരിക്കുന്നു.

മൂലധനച്ചെലവിനായി സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക സഹായം, അതിന്റെ ബഹുമുഖ സമീപനത്തോടുകൂടി, സംസ്ഥാന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായി വേറിട്ടുനില്‍ക്കുന്നു. സ്വതന്ത്ര ഫണ്ടുകള്‍, പഴയ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പ്രോത്സാഹനങ്ങള്‍, നഗര ആസൂത്രണ പരിഷ്‌കാരങ്ങള്‍, നഗര തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍, ഭവന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പെന്‍ഷന്‍ മേഖലയില്‍ ദിര്‍ഘായു മൊബൈല്‍ ആപ്ലിക്കേഷനും വെര്‍ച്വല്‍ പെന്‍ഷന്‍ അദാലത്തും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസിന്റെ (സിപിഎഒ) നൂതന സംരംഭങ്ങള്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കുന്നു.

അവസാനമായി, 2023-24 ലെ കേന്ദ്ര ബജറ്റില്‍ അവതരിപ്പിച്ച വിവാദ് സേ വിശ്വാസ് സ്‌കീം, എംഎസ്എംഇകള്‍ക്ക് ആശ്വാസം നല്‍കുകയും, തീര്‍പ്പുകല്‍പ്പിക്കാത്ത കരാര്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും വഴി സാമ്പത്തിക സ്ഥിരതയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ നേട്ടങ്ങള്‍ 2023-ല്‍ ധനകാര്യ വിവേകം, സുതാര്യത, സമഗ്ര വികസനം എന്നിവയ്ക്കുള്ള ചെലവിടല്‍ വകുപ്പിന്റെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

2023-ല്‍ ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ചെലവിടല്‍ വകുപ്പിന്റെ ചില പ്രധാന നേട്ടങ്ങള്‍ താഴെ കൊടുക്കുന്നു:

ഡാറ്റ ഗ്യാപ്പ് ഇനിഷ്യേറ്റീവ്

2007-08 ആഗോള സാമ്പത്തിക പ്രതിസന്ധി വെളിപ്പെടുത്തിയ ഡാറ്റയിലെ വിടവ് പരിഹരിക്കുന്നതിനായി 2009-ല്‍ ജി-20 ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും 'ഡാറ്റ ഗ്യാപ്പ് ഇനിഷ്യേറ്റീവ്' (ഡിജിഐ) അംഗീകരിച്ചു. അപകടസാധ്യതയുടെ ഉറവിടങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി ഗവണ്‍മെന്റിനെക്കുറിച്ചുള്ള വിശ്വസനീയവും സമയബന്ധിതവും അന്തര്‍ദ്ദേശീയമായി താരതമ്യപ്പെടുത്താവുന്നതുമായ ഗവണ്‍മെന്റ് ധനകാര്യ സ്ഥിതിവിവരക്കണക്കുകളുടെ (ജിഎഫ്എസ്) ഡാറ്റയുടെ പ്രാധാന്യം ഈ പ്രതിസന്ധി അടിവരയിടുന്നു.

കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് ഇന്ത്യയുടെ സ്ഥിതിവിവരക്കണക്കു സംവിധാനത്തിലെ വിടവ് നികത്തി, 'റെഡ്' എന്നതില്‍ നിന്ന് 'ആംബര്‍' ലേബലിലേക്കു മാറി. ഇത്, ഡിജിഐ ശുപാര്‍ശ പ്രകാരം വിശ്വസനീയവും സമയബന്ധിതവും അന്തര്‍ദ്ദേശീയമായി താരതമ്യപ്പെടുത്താവുന്നതുമായ ഡാറ്റ പങ്കിടാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രതിബദ്ധത കാണിക്കുന്നു.

ഗവണ്‍മെന്റ് ഫിനാന്‍സ് സ്റ്റാറ്റിസ്റ്റിക്‌സ് മാനുവല്‍, 2014(ജിഎഫ്എസ്എം 2014)ന്റെ നിര്‍വചനങ്ങള്‍ക്ക് അനുസൃതമായി സിജിഎ ചെലവിടല്‍് വകുപ്പിന്റെയും സാമ്പത്തിക കാര്യ വകുപ്പിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അതുപോലെഐഎംഎഫ്-എസ്എആര്‍ടിടിഎസിയുടെയും  ഏകോപനത്തോടെയാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് ഡാറ്റ ലഭ്യമാക്കിയത്.

പിഎഫ്എംഎസ് വഴി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം

പിഎഫ്എംഎസ് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിന് നേരിട്ടുള്ളതും പ്രധാനപ്പെട്ടതുമായ സംഭാവന നല്‍കുന്നു. ഇത് ഇന്ത്യാ ഗവണ്‍മെന്റിലെ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കുമുള്ള ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സാധ്യമാക്കുന്നു.
പിഎഫ്എംഎസ് മുഖേനയുള്ള ഡിബിടി നേടിയെടുക്കാന്‍ ലക്ഷ്യമിടുന്നു

ഉദ്ദേശിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അനുവദിക്കുന്നത് മുതല്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നത് വരെയുള്ള ഫണ്ടുകളുടെ പൂര്‍ണ്ണമായ പരിശോധന.
'സമയത്ത്' ഫണ്ട് കൈമാറ്റം.

നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി)
സംസ്ഥാന പദ്ധതികള്‍ ഉള്‍പ്പെടെ 1,016 പദ്ധതികളിലെ പേയ്മെന്റുകള്‍ പിഎഫ്എംഎസ് വഴിയാണ് നടത്തുന്നത്.
പിഎഫ്എംഎസ്-എക്സ്റ്റേണല്‍ സിസ്റ്റം ഇന്റഗ്രേഷന്‍: ഇന്ത്യയിലെ 113-ലധികം പേയ്മെന്റ് സിസ്റ്റങ്ങള്‍ പിഎഫ്എംഎസ്സുമായി സംയോജിപ്പിച്ചിരിക്കുന്നു.
മിക്കവാറും എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളും (സിഎസ്എസ്), കേന്ദ്ര പദ്ധതികകളും (സിഎസ്) പിഎഫ്എംഎസിലാണ്. കൂടാതെ ആര്‍ബിഐ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ബാങ്കുകള്‍ക്കും പിഎഫ്എംഎസുമായി ഇന്റര്‍ഫേസ് ഉണ്ടു താനും.

ഡിബിടിയുടെ പ്രധാന മികവുകള്‍
2023 സെപ്റ്റംബര്‍ വരെ 104.02 കോടിയിലധികം ഗുണഭോക്താക്കള്‍ വിവിധ ഡിബിടി സ്‌കീമുകള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
രൂപ. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2023 നവംബര്‍ വരെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) യോജനയ്ക്ക് കീഴില്‍ 18.92 കോടി ഇടപാടുകളിലൂടെ 37,844.42 കോടി രൂപ നല്‍കി.
പിഎഫ്എംഎസ്സില്‍ എംഒപിഎന്‍ജിയുടെ പഹല്‍ പദ്ധതി ആരംഭിക്കല്‍
പഹല്‍ (പ്രത്യക്ഷ് ഹസ്താന്തരിത് ലാബ്) ഗ്യാസ് സബ്സിഡിക്കുപണം നല്‍കിത്തുടങ്ങിയത് 2021 ഓഗസ്റ്റ് ഒന്നിനാണ്. 30 കോടിയിലധികം ഗുണഭോക്താക്കള്‍ ഉണ്ടായിട്ടുണ്ട്.
ഡിബിടി പരിശോധന
പ്രതിദിനം ശരാശരി 17,200 ഹീറ്റുകളുമായി പേമെന്റ് ട്രാക്കര്‍ (ബീറ്റ വേര്‍ഷന്‍) ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍, പ്രവര്‍ത്തനമാരംഭിച്ച 2023 ഓഗസ്റ്റ് 23 മുതല്‍ വിജയകരമായി സാധ്യമാക്കുന്നു. 5-12-2023 വരെയുള്ള ആകെ ഹിറ്റ് 21,00,764 ആണ്.

എല്ലാ പദ്ധതികളിലുമുള്ള ഡിബിടി ഗുണഭോക്താക്കള്‍ക്ക് എസ്എംഎസ് അയയ്ക്കുന്നു
ഡിബിടി ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ കൂടുതല്‍ പൗര കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പാക്കാന്‍ പിഎഫ്എംഎസ് വിവിധ ഡിബിടി പദ്ധതികള്‍ക്കു കീഴിലുള്ള കാര്യങ്ങള്‍ സംബന്ധിച്ച എസ്എംഎസ് അയയ്ക്കുന്നു.
2023 നവംബറിലെ കണക്കനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 412 ഡിബിടി പദ്ധതികള്‍ സംബന്ധിച്ച് 4,66,50,704 എസ്എംഎസ്സുകള്‍ അയച്ചു.
 
ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍
സ്‌കോളര്‍ഷിപ്പ് ഗുണഭോക്താക്കളെ അവരുടെ ക്രെഡിറ്റ് സ്റ്റാറ്റസ് അറിയാന്‍ പ്രാപ്തമാക്കുന്നതിന്, സ്‌കോളര്‍ഷിപ്പ് പേയ്മെന്റ് പ്രവര്‍ത്തനത്തിനായി പിഎഫ്എംഎസ്, 'ട്രാക്ക് എന്‍എസ്പി പേയ്മെന്റ്' സ്റ്റാറ്റസ് വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'വണ്‍ സ്റ്റോപ്പ്' പോര്‍ട്ടല്‍, കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നടത്തുന്ന നൂറുകണക്കിന് സ്‌കോളര്‍ഷിപ്പുകള്‍ ഒരുമിച്ച് കൊണ്ടുവന്ന് പൊരുത്തക്കേടുകള്‍ കുറയ്ക്കുന്നതിനും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുന്നതിനുള്ള പൊതുവായതും ഫലപ്രദവും സുതാര്യവുമായ മാര്‍ഗ്ഗം പ്രദാനം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.

സിംഗിള്‍ നോഡല്‍ അക്കൗണ്ട് (എസ്എന്‍എ)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ട്രഷറി സംവിധാനങ്ങളുടെ സംയോജനം
31 സംസ്ഥാന ട്രഷറികളില്‍ ഉടനീളം ഒട്ടും തടസ്സമില്ലാത്ത ട്രഷറി ഏകീകരണം കൈവരിച്ചു
ബജറ്റ്, ചെലവ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരമായി ഒരു എപിഐ വഴി പുതിയ ഫോര്‍മാറ്റില്‍ കൈമാറ്റം ചെയ്യപ്പെടുന്നു, ക്രമവും ഫലപ്രദവുമായുള്ള ഡാറ്റയുടെ ഒഴുക്കു നിലനിര്‍ത്തുന്നു.
ടിഐ ഇന്റര്‍ഫേസ് സംസ്ഥാന ട്രഷറികളുടെ നിരീക്ഷണം അനുവദിക്കുന്നു. 23/03/2021 ലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഓഫീസ് മെമ്മോറാണ്ടം അനുസരിച്ച് നിശ്ചിത സമയപരിധിക്കുള്ളില്‍ സിംഗിള്‍ നോഡല്‍ അക്കൗണ്ടിലേക്ക് (എസ്എന്‍എ) ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നു.
എസ്എന്‍എ റിലീസുകളുടെ തീയതി തിരിച്ചുള്ള ലിസ്റ്റിംഗിനൊപ്പം സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും വിഹിതം പ്രത്യേകം പ്രദര്‍ശിപ്പിക്കും.
 
NS
 

 



(Release ID: 1992466) Visitor Counter : 55


Read this release in: Tamil , English , Hindi