പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
പെൻഷൻ അദാലത്ത് ഡിസംബർ 29 ന്
Posted On:
19 DEC 2023 6:20PM by PIB Thiruvananthpuram
അസം റൈഫിൾസ് / സി എ പി എഫ് എന്നിവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിന് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ വാർബ് മീറ്റിംഗ് സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 29 ന് രാവിലെ 11 മണിക്കാണ് യോഗം. തുടർന്ന് 12 മണി മുതൽ പെൻഷൻ അദാലത്തും നടക്കും. സി ആർ പി എഫ് ഗ്രൂപ്പ് സെന്റർ വെൽഫെയർ ഓഫീസർ ഡിഐജിപി, ശ്രീ വിനോദ് കാർത്തിക് അധ്യക്ഷത വഹിക്കും. കേരളത്തിൽ നിന്ന് അസം റൈഫിൾസ് / സി എ പി എഫ് / സി ആർ പി എഫ് തുടങ്ങിയവയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് യോഗത്തിൽ / അദാലത്തിൽ പങ്കെടുക്കാവുന്നതാണ്.
NS
(Release ID: 1988358)
Visitor Counter : 44