പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഇന്ന് രാജ്യത്തെ യുവാക്കൾക്ക് വിജയിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പരിധിയില്ലാത്ത അവസരങ്ങളുണ്ട്: ശ്രീ രാജീവ് ചന്ദ്രശേഖര്‍
Posted On:
02 DEC 2023 3:55PM by PIB Thiruvananthpuram
കോഴിക്കോട്: ഡിസംബർ 2, 2023
യുവാക്കള്‍ക്ക് ഏത് മേഖലയിലും അവസരങ്ങള്‍ അനവധിയുള്ള ഒരു ഇന്ത്യയില്‍ ആണ് പുതുതലമുറ ജീവിക്കുന്നതെന്നും അതുകൊണ്ട് തന്നെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ഭാഗ്യവാന്‍മാരായ തലമുറയാണ് ഇതെന്നും കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന-സംരംഭകത്വ സഹമന്ത്രി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്‍്സ് ഓഫ് ഇന്ത്യ നടത്തിയ സി.എ. വിദ്യാര്‍ത്ഥികളുടെ മെഗാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഫലങ്ങള്‍ ഇടനിലക്കാരിലൂടെ ജനങ്ങളിൽ എത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ യുവാക്കൾക്ക്, അവർ എവിടെയോ ആയിക്കോട്ടെ, ഇന്ന് അവർക്ക് വിജയിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പരിധിയില്ലാത്ത അവസരങ്ങളുണ്ട് എന്നും ശ്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. സാധാരണ ജിഡിപിയേക്കാൾ രണ്ടര മടങ്ങ് വേഗത്തിലാണ് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വളരുന്നത്. 2014ൽ ജിഡിപിയുടെ നാലര ശതമാനമായിരുന്നു ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഇന്ന് 11 ശതമാനവും 2026ൽ 20 ശതമാനവും ആകും, കേന്ദ്ര മന്ത്രി പറഞ്ഞു.
ഐ.സി.എ.ഐ. കോഴിക്കോട് ബ്രാഞ്ച് ചെയര്‍മാന്‍ ശ്രീ സി .എ. മുജീബ് റഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്. ഐ. ആര്‍. സി. മെമ്പര്‍ ശ്രീ സി.എ. സതീശന്‍ ആശംസയറിയിച്ചു. കോഴിക്കോട് ബ്രാഞ്ച് എസ്.ഐ. സി.എ.എസ്.എ ചെയര്‍മാന്‍ ശ്രീ സി.എ. വിനോദ് സ്വാഗതവും സെക്രട്ടറി ശ്രീ അഫ്രീദ് സുല്‍ത്താന്‍ നന്ദിയും അറിയിച്ചു. ഐ.സി.എ.ഐ. സുവനിയറും പ്രാദേശിക സമ്മേളനത്തിന്റെ
ലോഗോയും മന്ത്രി പ്രകാശനം ചെയ്തു
**********************
(Release ID: 1981881)
Visitor Counter : 53