ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആധുനിക ജീവിതശൈലി രോഗങ്ങള്‍ക്ക് ആയുര്‍വേദം താങ്ങാനാവുന്നതും പ്രകൃതിദത്തവും ആരോഗ്യകരവുമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു-ഉപരാഷ്ട്രപതി


സുസ്ഥിരവും തുല്യവുമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിനായുള്ള ആഗോള ആഹ്വാനത്തോട് പരിധിയില്ലാതെ യോജിക്കുന്നതാണ് ആയുര്‍വേദം: ഉപരാഷ്ട്രപതി

പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വ്യാപകമായ ഉപയോഗം, സാര്‍വത്രിക ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഇന്ത്യയെ സഹായിക്കും - ഉപരാഷ്ട്പതി

കോവിഡ് മഹാമാരി സമയത്ത് ആയുര്‍വേദ പരിശീലകരുടെ പങ്കിനെ പ്രകീര്‍ത്തിച്ച് വൈസ് പ്രസിഡന്റ്

കേരളം ആയുര്‍വേദ മികവിന്റെ കളിത്തൊട്ടില്‍: ഉപരാഷ്ട്പതി

ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് യോഗ ; നമ്മുടെ ആന്തരിക ശക്തിയെ പരിപോഷിപ്പിക്കുന്നു

ആരോഗ്യ ടൂറിസം ആകര്‍ഷിക്കുന്നതിനുള്ള പ്രഭവകേന്ദ്രമാകാന്‍ കേരളത്തിന് കഴിയും - ഉപരാഷ്ട്പതി

എനിക്ക് ഉപദേശം നല്‍കിയ അധ്യാപക കേരളത്തില്‍ നിന്നാണ്; സംസ്ഥാനത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു - ഉപരാഷ്ട്പതി

അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

Posted On: 01 DEC 2023 7:27PM by PIB Thiruvananthpuram

ആധുനിക കാലത്തെ സാംക്രമികേതര, ജീവിതശൈലി രോഗങ്ങളുടെ കുതിച്ചുചാട്ടത്തിനിടയില്‍ 'താങ്ങാവുന്നതും ഹാനീകരമല്ലാത്തതും ഫലപ്രദവും ആരോഗ്യകരവുമായ പരിഹാരം' എന്ന നിലയില്‍ ആയുര്‍വേദത്തിന്റെ പങ്ക് ഉപരാഷ്ടപതി ശ്രീ ജഗ്ദീപ് ധന്‍ഖര്‍ അടിവരയിട്ടു. പ്രതിരോധം, സന്തുലിതാവസ്ഥ, വ്യക്തിഗത പരിചരണം എന്നിവയില്‍ ആയുര്‍വേദത്തിന്റെ ഊന്നല്‍ എടുത്തു കാട്ടിയ അദ്ദേഹം, 'സുസ്ഥിരവും തുല്യവുമായ ആരോഗ്യസംരക്ഷണ സംവിധാനത്തിനായുള്ള ആഗോള ആഹ്വാനവുമായി ആയുര്‍വേദം പരിധികളില്ലാതെ യോജിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. 


തിരുവനന്തപുരത്ത്  നടക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ആയുര്‍വേദം എന്നത് രോഗ ചികിത്സക്കും അപ്പുറം ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സമഗ്രമായ സമീപനം ഉള്‍ക്കൊള്ളുന്നതാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യത്തുടനീളം ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്ററുകള്‍ സ്ഥാപിച്ചതിന് ആയുഷ് മന്ത്രാലയത്തെ അഭിനന്ദിച്ച ശ്രീ  ധന്‍ഖര്‍, ഇത് ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കുകയും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളുടെ വിപുലമായ ഉപയോഗവും വിദൂര സ്ഥലങ്ങളില്‍ ഇവ ലഭ്യമാക്കാന്‍ കഴിയുന്നതും സാര്‍വത്രിക ആരോഗ്യ സംരക്ഷണത്തിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുവാന്‍ ഇന്ത്യയെ  സഹായിക്കുമെന്നും ഊന്നിപ്പറഞ്ഞു. 

സഹസ്രാബ്ദങ്ങളായി വ്യാപിച്ചുകിടക്കുന്ന പുരാതന പാരമ്പര്യത്തിന്റെ വിപുലമായ അറിവിന്റെയും പരിശീലനത്തിന്റെയും പൈതൃകം വ്യക്തമാക്കിക്കൊണ്ട്, അഥര്‍വ്വവേദം, ചരക സംഹിത, ശുശ്രുത സംഹിത തുടങ്ങിയ ഗ്രന്ഥങ്ങള്‍ മനുഷ്യശരീരത്തെക്കുറിച്ചും അതിന്റെ കഷ്ടതകളെക്കുറിച്ചും ആയുര്‍വേദത്തില്‍ ആഴത്തില്‍ ഉള്‍ച്ചേര്‍ത്ത ചികിത്സാ തത്വങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതെങ്ങനെയെന്ന് അദ്ദേഹം അടിവരയിട്ടു.

 'ഒരാള്‍ എത്ര പ്രതിഭാധനനായാലും, എത്ര കഴിവുള്ളവനായാലും, ഒരാള്‍ ആരോഗ്യവാനല്ലെങ്കില്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന ചെയ്യാന്‍ കഴിയില്ല.' ആരോഗ്യത്തിന്റെ പ്രാധാന്യത്തെ അടിവരയിട്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു,

ലോകമെമ്പാടും ആഘോഷിക്കുന്ന 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ 'യോഗ'യെ 'ലോകത്തിനുള്ള ഭാരതത്തിന്റെ സമ്മാനം' എന്ന് പരാമര്‍ശിച്ചു. 'ഇത് വിവേചനരഹിതമാണ്, ഇതിന് വിശാലമായ സ്വീകാര്യതയുണ്ട്, കാരണം ഇത് ഇന്ത്യന്‍ ധാര്‍മ്മികതയിലാണ്' എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പ്രക്രിയയില്‍, ''ഭാരതവും മൃദു ശക്തിയായി ഉയര്‍ന്നുവന്നിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ ആഴത്തെക്കുറിച്ചും നാം ഉള്‍ക്കൊള്ളുന്ന സമ്പത്തിനെക്കുറിച്ചും ആളുകള്‍ മനസ്സിലാക്കുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കോവിഡ് മഹാമാരി ആയുര്‍വേദത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്ക് നയിച്ചുവെന്ന് അനുസ്മരിച്ചുകൊണ്ട്, രോഗത്തെ ചെറുക്കുന്നതില്‍ ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അറിവുള്ളവരും ''മനുഷ്യരാശിക്ക് മഹത്തായ സേവനം'' ചെയ്യുന്നവരുമായ ആളുകള്‍ രാജ്യത്തുടനീളം ഉണ്ടെന്ന് ശ്രീ ധന്‍ഖര്‍ പ്രസ്താവിച്ചു. ടെലിമെഡിസിന്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ആയുഷ് വിപുലീകരിക്കുന്നത് രോഗങ്ങളെ കണ്ടെത്താന്‍ സഹായിച്ചു.

ആയുര്‍വേദത്തിന്റെ പ്രോത്സാഹനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ അംഗീകരിച്ചുകൊണ്ട്, ഒരു സമര്‍പ്പിത ആയുഷ് മന്ത്രാലയം സ്ഥാപിക്കുന്നതും ദേശീയ ആയുര്‍വേദ ദിനം ആചരിക്കുന്നതും ദേശീയ വിദ്യാഭ്യാസ നയത്തില്‍ ആയുര്‍വേദത്തെ സംയോജിപ്പിച്ചതും കൂടാതെ ആയുര്‍വേദത്തിന്റെ പുരോഗതിക്കും മുഖ്യധാരാ ആരോഗ്യ സംരക്ഷണത്തിനായുളള അതിന്റെ സംയോജനവും സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. 

രോഗ ചികിത്സക്കപ്പുറം ഈ പുരാതന വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, 'ഇത് ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള സമഗ്രമായ സമീപനത്തെ ഉള്‍ക്കൊള്ളുന്നു' എന്ന് പ്രസ്താവിച്ചു. ആയുര്‍വേദത്തെ 'ജീവിതത്തിന്റെ ഏക ശാസ്ത്രം' എന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, ഈ പുരാതന രോഗശാന്തി സമ്പ്രദായം, 'നിങ്ങളുടെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും പ്രവര്‍ത്തനരീതിയില്‍ ഒരുമിച്ചു നിര്‍ത്തുകയും' 'നിങ്ങള്‍ ഒരു സമ്പൂര്‍ണ്ണസ്ഥിതിയില്‍ ആകാന്‍ അനുവദിക്കുകയും ചെയ്യുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദത്തിന്റെ ഹാനികാരമല്ലാത്തതും സ്വാഭാവികമായതും താങ്ങാനാവുന്ന വിലയെക്കുറിച്ചും സംസാരിച്ച ഉപരാഷ്ട്രപതി ''ഇത് പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് നിരീക്ഷിച്ചു. കാലങ്ങളായി നാം നശിപ്പിച്ച പ്രകൃതിയുടെ പ്രാധാന്യം അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഞങ്ങള്‍ അതിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുകയാണ്. '

കേരളത്തെ ആയുര്‍വേദ മികവിന്റെ കളിത്തൊട്ടില്‍ എന്ന് പരാമര്‍ശിച്ച വൈസ് പ്രസിഡന്റ്, 2012 മുതല്‍ ആയുര്‍വേദത്തിന്റെ സ്ഥായിയായ പൈതൃകത്തിന്റെ വഴിവിളക്കായി ആഗോള ആയുര്‍വേദ ഫെസ്റ്റിവല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. 
'ലോകമെമ്പാടുമുള്ള വിദഗ്ധര്‍, പരിശീലകര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ ഒത്തുചേരല്‍ മനുഷ്യരാശിയുടെ ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപരമായ അടിത്തറയും രൂപപ്പെടുത്താന്‍ മുന്നോട്ട് നയിക്കുമെന്ന്' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആഗോള സഞ്ചാരികള്‍ പുനരുജ്ജീവനവും സമാധാനവും സാന്ത്വനവും സ്വയം കണ്ടെത്തലും തേടുന്ന ആരോഗ്യ ടൂറിസത്തിന്റെ സമീപകാല പ്രവണതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, 'ഇതിന് അനുയോജ്യമായതും ആസന്നമായതുമായ ഒരേയൊരു സ്ഥലം നമ്മുടെ ഭാരതമാണ്.' 'ഇന്ത്യയിലെ ആരോഗ്യ ടൂറിസം ക്ഷേമത്തിനായുള്ള സമഗ്രമായ സമീപനത്തെ ഉള്‍ക്കൊള്ളുന്നു, പ്രകൃതിയുടെ ശാന്തമായ സൗന്ദര്യവുമായി ആയുര്‍വേദം പോലുള്ള പരമ്പരാഗത ആചാരങ്ങളെ തടസ്സമില്ലാതെ ഇഴചേര്‍ക്കുന്നു.'

ആയുര്‍വേദ വിനോദസഞ്ചാരത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായി കേരളം വളരുന്നത് ചൂണ്ടിക്കാട്ടി, ആരോഗ്യ ടൂറിസത്തെ ആകര്‍ഷിക്കുന്നതിലേക്ക് വലിയ മാറ്റത്തിന്റെ പ്രഭവകേന്ദ്രമായി മാറാന്‍ സംസ്ഥാനത്തിന് കഴിയുമെന്ന് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സമൃദ്ധമായ പച്ചപ്പും പ്രകൃതി സൗന്ദര്യവും നിറഞ്ഞ കേരളത്തെ പ്രശംസിച്ചുകൊണ്ട്  പറഞ്ഞു, ''എല്ലാ സമയത്തും കേരളത്തില്‍ ആയിരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു, ഇത് വ്യക്തിപരമായും സംതൃപ്തി നല്‍കുന്നതാണ്. എന്നെ പഠിപ്പിച്ച അധ്യാപിക ശ്രീമതി, രത്നാവലി നായര്‍ കേരളത്തിലുളളതാണ്. ഒരര്‍ത്ഥത്തില്‍ ഞാന്‍ ഈ സംസ്ഥാനത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.

'ആരോഗ്യവും സൗഖ്യവും എല്ലാവര്‍ക്കും മൗലികാവകാശങ്ങളായി അംഗീകരിക്കപ്പെടുന്ന ഒരു ലോകത്തിലേക്കുള്ള പാതയെ ആയുര്‍വേദത്തിന്റെ കാലാതീതമായ ജ്ഞാനം പ്രകാശിപ്പിക്കട്ടെയെന്ന് തന്റെ പ്രസംഗം ഉപസംഹരിച്ചു കൊണ്ട് ശീ ധന്‍ഖര്‍ തന്റെ പ്രത്യാശ പ്രകടിപ്പിച്ചു.'


ഇന്ത്യന്‍ സര്‍ക്കാരിന്റെ വിദേശകാര്യ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരന്‍, പാര്‍ലമെന്റ് അംഗം ശ്രീ ശശി തരൂര്‍, കേരള സര്‍ക്കാര്‍ ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു, മറ്റ് പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Lauding the Ministry of AYUSH for establishing AYUSH Health & Wellness Centres across the county under the Ayushman Bharat scheme, Shri Shri Dhankhar described this as “a landmark step” and emphasised that “wider use of traditional Systems of Medicine will help India move towards meeting the goal of universal healthcare by improving access and delivery in remote areas.”

Elucidating the ancient tradition's extensive legacy of knowledge and practice spanning millennia, he underscored how texts like the Atharva Veda, Charaka Samhita, and Sushruta Samhita offer profound insights into the human body, its afflictions, and the therapeutic principles deeply embedded within Ayurveda.

NS

(Release ID: 1981788) Visitor Counter : 85


Read this release in: English , Hindi