ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
81.35 കോടി ഗുണഭോക്താക്കൾക്ക് അഞ്ചു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ
ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്കുള്ള ചരിത്രപരമായ തീരുമാനം: PMGKAY പ്രകാരം ഭക്ഷ്യ സബ്‌സിഡിയിൽ അടുത്ത 5 വർഷത്തിനുള്ളിൽ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രം
PMGKAY: ഏകദേശം 11.80 ലക്ഷം കോടി രൂപ ചെലവിൽ 81.35 കോടി പേർക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ ഒന്ന്
ദരിദ്രർക്കും കരുതൽ ആവശ്യമായ വിഭാഗങ്ങൾക്കും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, താങ്ങാനാകുന്ന വില, ലഭ്യത എന്നിവ ശക്തിപ്പെടുത്തുന്നതിന് PMGKAY പ്രകാരം അഞ്ച് വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതു തുടരും
Posted On:
29 NOV 2023 2:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം 81.35 കോടി ഗുണഭോക്താക്കൾക്ക് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുംവിധം അഞ്ച് വർഷത്തേക്ക് കേന്ദ്ര ഗവണ്മെന്റ് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
5 വർഷ കാലയളവിൽ 11.80 ലക്ഷം കോടി രൂപ ചെലവിൽ 81.35 കോടി പേർക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക ക്ഷേമ പദ്ധതികളിൽ ഒന്നായി പിഎംജികെഎയെ ഉൾപ്പെടുത്തുന്ന ചരിത്രപരമായ തീരുമാനമാണിത്.
ജനങ്ങളുടെ അടിസ്ഥാന ഭക്ഷണ - പോഷകാഹാര ആവശ്യകതകൾ നിറവേറ്റുന്നതിലൂടെ കാര്യക്ഷമവും ലക്ഷ്യബോധമുള്ളതുമായ ക്ഷേമത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകടിപ്പിക്കുന്ന കരുത്തുറ്റ പ്രതിബദ്ധതയെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നത്. അമൃതകാലത്തിന്റെ സമയത്ത് ഈ അളവിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് അഭിലാഷകരവും വികസിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക പങ്ക് വഹിക്കും.
1.1.2024 മുതൽ 5 വർഷത്തേക്ക് പിഎംജികെഎയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്, നാടൻ ധാന്യങ്ങൾ/ചെറുധാന്യങ്ങൾ) നൽകുന്നത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ജനസംഖ്യയിലെ ദരിദ്രരും കരുതൽ ആവശ്യമുള്ളതുമായ വിഭാഗങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുകയും ചെയ്യും. പൊതു ലോഗോയ്ക്ക് കീഴിലുള്ള 5 ലക്ഷത്തിലധികം ന്യായവില കടകളുടെ ശൃംഖലയിലൂടെ എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണപ്രദേശങ്ങളിലും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനാൽ ഇതിനു രാജ്യവ്യാപകമായി ഏകീകരണമുണ്ടാകും.
ONORC- ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് സംരംഭത്തിന് കീഴിൽ രാജ്യത്തെ ഏത് ന്യായവില കടയിൽ നിന്നും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ സ്വീകരിക്കാൻ ഗുണഭോക്താക്കളെ അനുവദിക്കുന്ന തരത്തിൽ ജീവിതം സുഗമമാക്കാനും ഇതു സഹായിക്കും. ഡിജിറ്റൽ ഇന്ത്യക്കു കീഴിലുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കാരങ്ങളുടെ ഭാഗമായി അവകാശങ്ങളുടെ അന്തർസംസ്ഥാന പോർട്ടബിലിറ്റി സുഗമമാക്കുന്ന ഈ സംരംഭം കുടിയേറിപ്പാർക്കുന്നവർക്കും വളരെയധികം പ്രയോജനകരമാണ്. സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഒരേസമയം രാജ്യത്തുടനീളം ഒരു രാഷ്ട്രം ഒരു റേഷൻ കാർഡിന് (ONORC) കീഴിൽ ഏകീകൃതമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ആവശ്യാനുസരണമുള്ള തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും.
പിഎംജികെഎയ്ക്ക് കീഴിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് അഞ്ച് വർഷത്തേക്കുള്ള ഏകദേശ ഭക്ഷ്യ സബ്‌സിഡി 11.80 ലക്ഷം കോടി രൂപയാണ്. ലക്ഷ്യമിടുന്ന ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് പിഎംജികെഎയ്ക്ക് കീഴിൽ ഭക്ഷ്യ സബ്‌സിഡിയായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 11.80 ലക്ഷം കോടി രൂപ കേന്ദ്രം ചെലവഴിക്കും.
2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് പിഎംജികെഎയ്ക്ക് കീഴിൽ സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് ഭക്ഷ്യ - പോഷകാഹാര സുരക്ഷയെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘകാല പ്രതിബദ്ധതയെയും കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു. സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് സമൂഹത്തിലെ കരുതൽവേണ്ട വിഭാഗങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ സുസ്ഥിരമായ രീതിയിൽ ലഘൂകരിക്കുകയും ഗുണഭോക്താക്കൾക്ക് ചെലവേതുമില്ലാതെ ദീർഘകാല വിലനിർണയ തന്ത്രം ഉറപ്പാക്കുകയും ചെയ്യും.
ഉദാഹരണമായി, അന്ത്യോദയ കുടുംബത്തിന് 35 കിലോ അരിയുടെ സാമ്പത്തിക ചെലവ് 1371 രൂപയും, 35 കിലോ ഗോതമ്പിന്റെ വില 946 രൂപയുമാണ്. ഇത് PMGKAY പ്രകാരം ഇന്ത്യാഗവണ്മെന്റ് വഹിക്കുന്നു. കൂടാതെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ പൂർണമായും സൗജന്യമായി നൽകുന്നു. അതിനാൽ, സൗജന്യ ഭക്ഷ്യധാന്യത്തിന്റെ പേരിൽ റേഷൻ കാർഡ് ഉടമകൾക്കുണ്ടാകുന്ന പ്രതിമാസ നീക്കിയിരിപ്പ് വളരെ പ്രധാനമാണ്.
മതിയായ അളവിൽ ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലൂടെ അവർക്ക് ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുന്നതിലൂടെ മാന്യമായ ജീവിതം നൽകുന്നതിന് ഇന്ത്യൻ ഗവൺമെന്റിന് രാജ്യത്തെ ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. പിഎംജികെഎവൈയുടെ കീഴിൽ വരുന്ന 81.35 കോടി ജനങ്ങളോടുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധത നിറവേറ്റുന്നതിന് ഈ പദ്ധതി സഹായകമാകും.
ഗുണഭോക്താക്കളുടെ ക്ഷേമവും, ലക്ഷ്യമിടുന്ന ജനസംഖ്യയ്ക്ക് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, താങ്ങാനാകുന്ന വില, ലഭ്യത എന്നിവയും കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങളിലുടനീളം ഏകീകൃതത നിലനിർത്തുന്നതിനുമായാണ് പിഎംജികെഎയ്ക്ക് കീഴിൽ അഞ്ച് വർഷത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നത് തുടരാൻ തീരുമാനിച്ചത്.
രാജ്യത്തെ ഭക്ഷ്യ-പോഷകാഹാര സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അർപ്പണബോധവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ തീരുമാനമാണിത്.
NS
(Release ID: 1980753)
Visitor Counter : 160