ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നമ്മുടെ സംസ്കാരമാണ് നമ്മുടെ നട്ടെല്ല്: ഉപരാഷ്ട്രപതി

നമ്മുടെ നാഗരിക ധർമചിന്തയിലും പുരാതന ജ്ഞാനത്തിലും നാം വിശ്വസിക്കണം: ഉപരാഷ്ട്രപതി

വളർച്ചയ്ക്കും മാനവികതയ്ക്കും സ്ത്രീശാക്തീകരണം നിർണായകമെന്ന് ഉപരാഷ്ട്രപതി

രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയത്തിനതീതമായി ദേശീയ താൽപ്പര്യത്തിന് പ്രാധാന്യം നൽകണമെന്ന് ഉപരാഷ്ട്രപതി

ഗുരു-ശിഷ്യപാരമ്പര്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി അതിന്റെ പുനരുജ്ജീവനത്തിന് ആഹ്വാനം ചെയ്തു

പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

ആയുർവേദത്തിന്റെ നൈപുണ്യ വികസന പ്രോത്സാഹനത്തിനായി ശാന്തിഗിരി ആശ്രമം നടത്തുന്ന ശ്രമങ്ങളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു

ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു



Posted On: 20 NOV 2023 8:08PM by PIB Thiruvananthpuram

നമ്മുടെ നാഗരിക ധർമചിന്തയെ പ്രതിഫലിപ്പിക്കുന്ന മനോഭാവം രാജ്യത്ത് വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു. "നമ്മുടെ സംസ്കാരമാണ് നമ്മുടെ നട്ടെല്ല്" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ പുരാതന ജ്ഞാനത്തിലും നേട്ടങ്ങളിലും അഭിമാനിക്കാൻ ഏവരോടും ആവശ്യപ്പെട്ടു.

ഇന്ന് ന്യൂഡൽഹിയിൽ ശാന്തിഗിരി ആശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്യവെയാണ് ‘ഗുരു-ശിഷ്യ’ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാൻ ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തത്. "ഒരു വ്യക്തിയുടെ സാമ്പത്തികശാക്തീകരണത്തിനുപകരം, നാം അവരുടെ മനസിനെയും കഴിവുകളെയും ശാക്തീകരിക്കണം" എന്ന് സൂചിപ്പിച്ച അദ്ദേഹം നൈപുണ്യവികസനത്തിലൂടെ മാനവവിഭവശേഷിക്കു ശാക്തീകരണമേകുന്നതിന് ശാന്തിഗിരി ആശ്രമത്തെ ശ്ലാഘ‌ിച്ചു.

Hon'ble Vice-President, Shri Jagdeep Dhankhar attended the Silver Jubilee celebrations of Santhigiri Ashram in New Delhi today. #SanthigiriAshram pic.twitter.com/aQZqDqQNSv

— Vice President of India (@VPIndia) November 20, 2023

“സ്ത്രീ ശാക്തീകരണം മാനവികതയുടെ വളർച്ചയ്ക്ക് നിർണായകമാണ്. തെരഞ്ഞെടുക്കേണ്ട ഒന്നല്ല ഇത്, മറിച്ച് ഇത് ഒരേയൊരു വഴിയാണ്!” - എന്നു പറഞ്ഞ ശ്രീ ധൻഖർ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ആശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പാർലമെന്റിൽ അടുത്തിടെ പാസാക്കിയ വനിതാ സംവരണ ബില്ലിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Your Ashram is engaged in the empowerment of women.

Empowerment of women is critical to the growth of humanity.

It is not an option- it is the only way! #SanthigiriAshram pic.twitter.com/zIt88MuNRH

— Vice President of India (@VPIndia) November 20, 2023

ആയുർവേദ പഞ്ചകർമ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ശാന്തിഗിരി ആശ്രമം നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ആയുർവേദം, സിദ്ധം, ആധുനിക വൈദ്യശാസ്ത്രം എന്നിവയുടെ പുരാതന ഔഷധ ജ്ഞാനങ്ങൾ തമ്മിലുള്ള സംയോജനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. “ആരോഗ്യ പരിപാലനത്തിൽ ഇന്ത്യക്കുണ്ടായിരുന്ന സമ്പത്തിന്റെ സംഭരണി നാം മറന്നു. ഇവ ഇന്ന് ആഗോളതലത്തിൽ വ്യാപകമായ തോതിൽ അംഗീകരിക്കപ്പെടുന്നു എന്നത് ആശ്വാസകരമാണ്” - അദ്ദേഹം അഭിപ്രായപ്പെട്ടു.

മാനസികാരോഗ്യം ഇന്ന്  ആരോഗ്യത്തിന്റെ വളരെ പ്രധാനപ്പെട്ട വശമാണെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ജനങ്ങൾ പ്രതീക്ഷ കൈവിടാതിരിക്കാൻ ഗൗരവമായ കൗൺസിലിംഗിലൂടെയും കൈകോർക്കലുകളിലൂടെയും പരിഹാരങ്ങൾ തേടണമെന്ന് ആഹ്വാനം ചെയ്തു.

പ്രകൃതിവിഭവങ്ങളുടെ വിവേകശൂന്യമായ ചൂഷണത്തിന് പകരം ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ഉപരാഷ്ട്രപതി "ഭൂമി മനുഷ്യരുടേതു മാത്രമല്ല, ജീവജാലങ്ങൾക്കെല്ലാമുള്ളതാണെന്നുനാം മനസിലാക്കേണ്ടതുണ്ട്" എന്നും വ്യക്തമാക്കി.

നമ്മുടെ പാർലമെന്റിൽ ചർച്ചകൾക്കും സംഭാഷണങ്ങൾക്കും പകരം തടസങ്ങളുടെയും അസ്വസ്ഥതകളുടെയും ഇടപെടലുകൾ നടക്കുന്നതിനെക്കുറിച്ചുള്ള വിഷമം പങ്കുവച്ച ശ്രീ ധൻഖർ, മറ്റെന്തിനേക്കാളും ദേശീയ താൽപ്പര്യത്തിനു പ്രാധാന്യം നൽകണമെന്നു രാഷ്ട്രീയ നേതാക്കളോട് ആഹ്വാനം ചെയ്തു. “രാഷ്ട്രീയത്തിൽ പങ്കാളിയായിക്കോളൂ, എന്നാൽ എല്ലായ്പോഴും രാഷ്ട്രീയത്തിനതീതമായി രാജ്യതാൽപ്പര്യം നിലനിർത്തണം. ന്യായീകരണമില്ലാത്ത വാദങ്ങളാൽ നമ്മുടെ രാജ്യത്തെ നിന്ദിക്കുന്ന, കളങ്കപ്പെടുത്തുന്ന, ദുഷ്കീർത്തിയുണ്ടാക്കുന്ന ആഖ്യാനങ്ങൾ അനുവദിക്കാനാകില്ല" - അദ്ദേഹം പറഞ്ഞു, "അറിവുള്ളതും ജ്ഞാനികളുമായ ചിലർ രാഷ്ട്രീയ സമത്വത്തിനായി ജനങ്ങളുടെ അജ്ഞതയെ പണമാക്കുന്നതിനേക്കാൾ അനുചിതവും അപലപനീയവുമായ മറ്റൊന്നില്ല" - ഉപരാഷ്ട്രപതി പറഞ്ഞു.

നീതിയുക്തവും സുതാര്യവും, നിയന്ത്രണങ്ങളില്ലാതെ ഏവർക്കും സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ കഴിയുന്നതുമായ  ആവാസവ്യവസ്ഥ രാജ്യത്ത് ഉയർന്നുവരുന്നതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

A country does not rise only on the strength of industry and infrastructure.

A country will attain great heights when its youth have an ecosystem which provides them a level playing field.

Young boys and girls must have opportunities which allow them to channelise their… pic.twitter.com/hZpn2IuYfV

— Vice President of India (@VPIndia) November 20, 2023

പാർലമെന്റ് അംഗം ഡോ. ശശി തരൂർ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, ശാന്തിഗിരി പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

***

--NS--


(Release ID: 1978361) Visitor Counter : 106