ധനകാര്യ മന്ത്രാലയം

2023-24 സാമ്പത്തിക വർഷത്തെ 09.11.2023 വരെയുള്ള മൊത്തം പ്രത്യക്ഷ നികുതി സമാഹരണം


2023-24 സാമ്പത്തിക വർഷം 9.11.2023 വരെ സമാഹരിച്ച മൊത്തം പ്രത്യക്ഷ നികുതി 12.37 ലക്ഷം കോടി രൂപ; കഴിഞ്ഞ വർഷം ഇ​തേ കാലയളവിനെ അപേക്ഷിച്ച് 17.59% വളർച്ച

പ്രത്യക്ഷ നികുതി പിരിവ്, റീഫണ്ടുകളുടെ നീക്കിയിരിപ്പ് 10.60 ലക്ഷം കോടി രൂപ; കഴിഞ്ഞ വർഷം ഇ​തേ കാലയളവിനെ അപേക്ഷിച്ച് 21.82% വളർച്ച

കോർപ്പറേറ്റ് ആദായ നികുതി സമാഹരണ നീക്കിയിരിപ്പിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  12.48% വളർച്ച; വ്യക്തിഗത ആദായ നികുതി ശേഖരണത്തിൽ 31.77%

2023-24 സാമ്പത്തിക വർഷത്തിൽ 09.11.2023 വരെ നൽകിയത് 1.77 ലക്ഷം കോടി രൂപയുടെ റീഫണ്ട്



Posted On: 10 NOV 2023 3:45PM by PIB Thiruvananthpuram

 

2023 നവംബർ 09 വരെയുള്ള പ്രത്യക്ഷ നികുതി സമാഹരണത്തിന്റെ താൽക്കാലിക കണക്കുകളിൽ തുടർച്ചയായി രേഖപ്പെടുത്തിയത് സ്ഥിരമായ വളർച്ച. സമാഹരിച്ച മൊത്തം പ്രത്യക്ഷ നികുതി 12.37 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ മൊത്തം സമാഹരണത്തേക്കാൾ 17.59% അധികമാണ്. പ്രത്യക്ഷ നികുതി പിരിവ്, റീഫണ്ടുകളുടെ നീക്കിയിരിപ്പ്, 10.60 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ നീക്കിയിരിപ്പു ശേഖരത്തേക്കാൾ 21.82% കൂടുതലാണ്. 2023-24 സാമ്പത്തിക വർഷത്തിലെ പ്രത്യക്ഷ നികുതിയുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 58.15 ശതമാനമാണിത്.

മൊത്ത വരുമാന ശേഖരണത്തിന്റെ കാര്യത്തിൽ കോർപ്പറേറ്റ് ആദായനികുതി (സിഐടി), വ്യക്തിഗത ആദായനികുതി (പിഐടി) എന്നിവയുടെ വളർച്ചാനിരക്കിനെ സംബന്ധിച്ചിടത്തോളം, സിഐടിയുടെ വളർച്ചാ നിരക്ക് 7.13 ശതമാനമാണ്. പിഐടിയുടേത് വളർച്ചാ നിരക്ക് പിഐടി മാത്രമായി 28.29 ശതമാനവും പിഐടി സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (എസ്‌ടിടി) ഉൾപ്പെടെ 27.98 ശതമാനവുമാണ്. റീഫണ്ടുകൾ ക്രമീകരിച്ചതിന് ശേഷം, സിഐടി സമാഹരണത്തിലെ അറ്റവളർച്ച 12.48% ആണ്, പിഐടി സമാഹരണത്തിൽ പിഐടി മാത്രം 31.77 ശതമാനവും എസ്‌ടിടി ഉൾപ്പെടെയുള്ള പിഐടി 31.26 ശതമാനവുമാണ്.

2023 ഏപ്രിൽ ഒന്നുമുതൽ 2023 നവംബർ 9 വരെയുള്ള കാലയളവിൽ 1.77 ലക്ഷം കോടി രൂപയുടെ റീഫണ്ട് നൽകിയിട്ടുണ്ട്.

--NK--



(Release ID: 1976232) Visitor Counter : 81