പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് : കേരള രാജ്ഭവനിൽ സംസ്ഥാന രൂപീകരണ ദിനാഘോഷം

Posted On: 02 NOV 2023 2:18PM by PIB Thiruvananthpuram

 

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാ​ഗമായി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടേയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടി കേരള രാജ്ഭവനിൽ നടന്നു. ​ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മറ്റ് സംസ്ഥാനങ്ങളിലെ ​ഗവർണർമാർക്കും ലെഫ്റ്റനന്റ് ​ഗവർണർമാർക്കും രൂപീകരണദിന ആശംസകൾ അറിയിച്ചു. രാജ്ഭവനിൽ ന‌‌ടന്ന പരിപാടിയിൽ ​ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊഡാവത് സംസ്ഥാന രൂപീകരണത്തേക്കുറിച്ച് സംസാരിക്കുകയും സർദാർ വല്ലഭ് ഭായ് പട്ടേലിനെ അനുസ്മരിക്കുകയും  ചെയ്തു. ലഡാക്ക് രൂപീകരണദിനത്തോടനുബന്ധിച്ച്  കൊച്ചിയിൽ നടന്ന പരിപാടിയിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന് ലഡാക്കിൽ നിന്ന് എത്തിയ യുവാക്കളുടെ സംഘം ഉപഹാരങ്ങൾ സമ്മാനിച്ചു.

NS


(Release ID: 1974093) Visitor Counter : 56


Read this release in: English