പ്രത്യേക സേവനങ്ങളും ഫീച്ചറുകളും

ലക്ഷദ്വീപിൽ  ഖാദി മഹോത്സവ് സംഘടിപ്പിച്ചു.

Posted On: 31 OCT 2023 3:56PM by PIB Thiruvananthpuram

 

ലക്ഷദ്വീപ്: ഒക്ടോബർ 31, 2023

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) 154-ാമത് ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് ലക്ഷദ്വീപ് കെവിഐബിയുടെ പിന്തുണയോടെ 2023 ഒക്ടോബർ 30-ന് ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ & ട്രെയിനിംഗിൽ (ഡയറ്റ്) ഖാദി മഹാ ഉത്സവം സംഘടിപ്പിച്ചു.

 50-ലധികം വിദ്യാർത്ഥികളും  അധ്യാപകരും ലക്ഷദ്വീപ് കെവിഐബിയിലെ ജീവനക്കാരും ഉത്സവത്തിൽ പങ്കെടുത്തു.ലക്ഷദ്വീപ് കെവിഐബി ചെയർമാൻ ശ്രീ കാസിം കോയ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഡയറക്ടർ ശ്രീ.സി.ജി.ആണ്ടവർ മുഖ്യപ്രഭാഷണം നടത്തി.

 

 ശ്രീ പി.സഞ്ജീവ്, അസി.ഡയറക്ടർ കെവിഐസി, കെവിഐസിയുടെ പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാമിനെ (പിഎംഇജിപി) കുറിച്ച് സംസാരിക്കുകയും അവതരണത്തിന്റെ ഭാഗമായി വിജയഗാഥകൾ  വീഡിയോ പ്രദർശനത്തിലൂടെ കാണിക്കുകയും ചെയ്തു .സെൽഫി പോയിന്റ്, ഖാദി യാത്ര എന്നിവയും ചടങ്ങിൽ ഒരുക്കിയിരുന്നു. ദ്വീപിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കെവിഐസി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു.

 

SKY



(Release ID: 1973366) Visitor Counter : 39


Read this release in: English