ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
azadi ka amrit mahotsav

കൊച്ചി NIFPHATT-ൽ  മത്സ്യ സമ്പദ ജാഗ്രൂകതാ അഭിയാൻ സംബന്ധിച്ച ഏകദിന ശിൽപശാല സംഘടിപ്പിച്ചു

Posted On: 23 OCT 2023 6:20PM by PIB Thiruvananthpuram

 



കൊച്ചി: 2023 ഒക്ടോബർ 23

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന  മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ്-ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിംഗ് (NIFPHATT) മത്സ്യ സമ്പദ ജാഗ്രൂകതാ അഭിയാനുമായി (MSJA) ബന്ധപ്പെട്ട് ഇന്ന് കൊച്ചിയിൽ ഒരു  ശിൽപശാല സംഘടിപ്പിച്ചു . ഫിഷറീസ് മേഖലയിലെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവും പ്രചരിപ്പിക്കുക, ഫിഷറീസ് വകുപ്പിന്റെയും രാജ്യത്തുടനീളമുള്ള മറ്റ് സ്ഥാപനങ്ങളുടെയും വിജയഗാഥകൾ ഉയർത്തിക്കാട്ടുക എന്നിവയായിരുന്നു ഈ ശിൽപശാലയുടെ  ലക്ഷ്യം.

ICAR- സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡോ. എ. ഗോപാലകൃഷ്ണൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി മത്സ്യ സമ്പദ  യോജന (പിഎംഎംഎസ്‌വൈ) പ്രകാരമുള്ള വിവിധ പരിപാടികളെ കുറിച്ച്  വിവരിക്കുകയും രാജ്യത്തുടനീളം പദ്ധതി ഫലപ്രദമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

മത്സ്യ ഉൽപ്പാദനം, ഉൽപ്പാദനക്ഷമത, ഗുണനിലവാരം മുതൽ സാങ്കേതികവിദ്യ, വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിപണനം എന്നിവ വരെയുള്ള മത്സ്യബന്ധന മൂല്യ ശൃംഖലയിലെ നിർണായക വിടവുകൾ പരിഹരിക്കുന്നതിനാണ് പിഎംഎംഎസ്‌വൈ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ICAR- CMFRI യുടെ കീഴിലുള്ള വിജയഗാഥകൾ പങ്കുവെക്കവേ, പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിലൂടെ മൂല്യശൃംഖല നവീകരിക്കാനും ശക്തിപ്പെടുത്താനും മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും സാമൂഹിക-സാമ്പത്തിക ക്ഷേമം ഒരേസമയം ഉറപ്പാക്കുന്നതിനൊപ്പം ശക്തമായ ഫിഷറീസ് മാനേജ്‌മെന്റ് ചട്ടക്കൂട് സ്ഥാപിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയെ അഭിസംബോധന ചെയ്യവേ , NIFPHATT ഡയറക്ടർ ഡോ. ഷൈൻ കുമാർ C.S, .2019-ൽ മേഖലക്കായി മന്ത്രിസഭ രൂപീകരിച്ചതും  20,050 കോടി രൂപ മുതൽമുടക്കിൽ PMMSY സ്കീം ആരംഭിച്ചതും വഴി  രാജ്യത്തിന്റെ മത്സ്യബന്ധന മേഖലയിൽ ശക്തമായ അടിത്തറയുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി .ഇൻഡോ-നോർവീജിയൻ പദ്ധതി, സംയോജിത മത്സ്യബന്ധന പദ്ധതി, രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ പുരോഗമനപരമായ വളർച്ചയിൽ NIFPHATT-ന്റെ പങ്ക് എന്നിവയും അദ്ദേഹം സൂചിപ്പിച്ചു.

ശില്പശാലയുടെ ഭാഗമായി PMMSY മുഖേന കേരളത്തിൽ മത്സ്യബന്ധന വികസന പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് കേരള ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ (മധ്യ മേഖല) ശ്രീ എസ് മഹേഷ് വിഷയാവതരണം നടത്തി .

MPEDA മുൻ ജോയിന്റ് ഡയറക്ടറും (അക്വാകൾച്ചർ) NFDB കൺസൾട്ടന്റുമായ ശ്രീ എം ഷാജി ‘കേരളത്തിലെ PMMSY പദ്ധതിയ്ക്ക് കീഴിലുള്ള ജലക്കൃഷി സാങ്കതിക വിദ്യകൾ - വിജയകരമായ നിർവ്വഹണ രീതികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .

കൊച്ചി CIFT യിലെ QAM വിഭാഗം മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ.സൈനുദ്ദീൻ എ എ, ‘PMMSY യുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പ്/സംരംഭകത്വത്തിൽ CIFT സംരംഭങ്ങൾ’ ആസ്പദമാക്കി വിഷയാവതരണം നടതുകയും  'PMMSY യുമായി ബന്ധപ്പെട്ട മൂല്യവർദ്ധനയിലും ശേഷി വർദ്ധനയിലും NIFPHATT-ന്റെ ഇടപെടൽ സംബന്ധിച്ച്' NIFPHATT-ലെ പ്രോസസ്സിംഗ് ടെക്‌നോളജിസ്റ്റ് ശ്രീ കെ കമൽരാജ് സംസാരിക്കുകയും ചെയ്തു .

കേരള ഫിഷറീസ് വകുപ്പ് പരിശീലന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി മജ ജോസ് പങ്കാളികളുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി, സെഷനിൽ പങ്കെടുത്തവർ അവരുടെ വിജയഗാഥകൾ പങ്കുവെച്ചു .

മത്സ്യത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, മത്സ്യകർഷകർ, സംരംഭകർ, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രതിനിധികൾ, പ്രൊഫഷണലുകൾ, ശാസ്ത്രജ്ഞർ തുടങ്ങിയവരും , ബന്ധപ്പെട്ട മറ്റുള്ളവരും MSJA ശിൽപശാലയുടെ ഭാഗമായി . 


രാജ്യത്തുടനീളം അടിസ്ഥാന തലത്തിൽ സുസ്ഥിരവും വിപുലവുമായ വ്യാപനം ലക്ഷ്യമിട്ട് കേന്ദ്ര ഫിഷറീസ് വകുപ്പ്  2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെ “മത്സ്യ സമ്പദ ജാഗ്രൂകതാ അഭിയാന്” തുടക്കമിട്ടു.

(Release ID: 1970820) Visitor Counter : 76


Read this release in: English , Urdu , Hindi