വിദ്യാഭ്യാസ മന്ത്രാലയം

തെലങ്കാനയില്‍ സമ്മക്ക-സാരക്ക കേന്ദ്ര ഗോത്രവർഗ സര്‍വകലാശാല സ്ഥാപിക്കാൻ 2009ലെ കേന്ദ്ര സർവകലാശാല നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി

Posted On: 04 OCT 2023 4:05PM by PIB Thiruvananthpuram

2014-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്റെ പതിമൂന്നാം ഷെഡ്യൂളിൽ നൽകിയിരിക്കുന്നത് പോലെ (2014-ലെ നമ്പർ 6) തെലങ്കാനയിലെ മുലുഗു ജില്ലയില്‍ സമ്മക്ക സാരക്ക കേന്ദ്ര ഗോത്രവർഗ സര്‍വകലാശാല സ്ഥാപിക്കുന്നതിന് 2009ലെ കേന്ദ്ര സർവകലാശാല നിയമം ഭേദഗതി ചെയ്യുന്നതിനായി കേന്ദ്ര സർവകലാശാല (ഭേദഗതി), ബില്‍ 2023 എന്ന പേരില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.

സര്‍വകലാശാല സ്ഥാപിക്കുന്നതിനായി 889.07 കോടി രൂപ വകയിരുത്തും. പുതിയ സര്‍വകലാശാല സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കുകയും ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ ജനതയുടെ പുരോഗതിക്കായി ഗോത്രകല, സംസ്‌കാരം, പരമ്പരാഗത വിജ്ഞാനം എന്നിവയില്‍ പ്രബോധനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നതവിദ്യാഭ്യാസരംഗത്ത് അവരുടെ സാന്നിധ്യം വര്‍ധിപ്പിക്കും. ഈ പുതിയ സര്‍വകലാശാല അധികശേഷി സൃഷ്ടിക്കുകയും പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയും ചെയ്യും.

 

NS



(Release ID: 1964224) Visitor Counter : 74