ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

'താമരാക്ഷന്‍ പിള്ള ബസ്' എത്തും ഇനി മാലിന്യശേഖരണത്തിന്


'പറക്കും തളികയി'യിലൂടെ മാലിന്യത്തെ കലയാക്കി മാറ്റി പെരിന്തല്‍മണ്ണ നഗരസഭ


Posted On: 21 SEP 2023 5:36PM by PIB Thiruvananthpuram

പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയുടെ വിഥികളില്‍ ഇനി 'ഈ പറക്കും തളിക' എത്തും മാലിന്യം സംഭരിക്കാന്‍. സുസ്ഥിരതയുടെ തത്വശാസ്്ത്രത്തെ മുറുകകെപിടിച്ചുകൊണ്ട് മാലിന്യത്തെ കലയാക്കി മാറ്റുന്ന ഒരു ശ്രദ്ധേയമായ കേരളമാതൃക. താമരാക്ഷന്‍ പിള്ള ബസിന്റെ കഥപറഞ്ഞ 'ഈ പറക്കും തളിക' എന്ന ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഉപേക്ഷിച്ച ഒരു ബസിനെ കലാപരമായി എങ്ങനെ മാലിന്യസംഭരണസൗകര്യമാക്കാമെന്ന മുന്‍കൈകയ്ക്കാണ് പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. സ്വച്ച് പഖവാടാസ് 2023ന്റെ ചുവടുപിടിച്ചുകൊണ്ടാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി ഉപക്ഷേിച്ച ഒരു ബസിനെ ക്രിയാത്മകമായി പരിവര്‍ത്തനപ്പെടുത്തികൊണ്ട് ഒരു സുസ്ഥിര മിനി മെറ്റീരിയല്‍ ശേഖരണ സംവിധാനമാക്കി മാറ്റിയത്. ഇത് വെറും ഒരു സിനിമ ഗൃഹാതുരത്വം മാത്രമല്ല, ഇത് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒരു സാക്ഷ്യപത്രവും കൂടിയാണ്.


ചലച്ചിത്രാസ്വാദകരെ ഏറെ ആകര്‍ഷിച്ച താമരാക്ഷന്‍പിള്ള എന്ന ബസിന്റെയും അതിന്റെ പരിപാലകരായ ഉണ്ണിയുടെയും സുന്ദരേശന്റെയും കഥ പറഞ്ഞ 'ഈ പറക്കും തളിക' എന്ന ചലച്ചിത്രത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ കലാപരമായ മാറ്റത്തിന് പിന്നില്‍. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി അവതരിപ്പിക്കുന്ന മാലിന്യസംഭരണ മാതൃകയിലും ഇതിന്റെ എല്ലാ പ്രതികാത്മക ഘടകങ്ങളേയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ബസ് കമ്പാര്‍ട്ടുമെന്റുകള്‍ക്കുള്ളില്‍ ബസന്തി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ അതിമനോഹരമായ ചിത്രങ്ങളും നമുക്ക്് കാണാന്‍കഴിയും.
പെരിന്തല്‍മണ്ണ സിറ്റി കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്ന ഈ ബസ് മാലിന്യസംഭരണ വാഹനത്തിന്റെ കടമനിര്‍വഹിച്ചുകൊണ്ട് സിറ്റികൗണ്‍സിലിന്റെ ശുചിത്ര പ്രക്രിയയില്‍ സജീവ പങ്കുവഹിക്കാന്‍ തയാറായിട്ടുണ്ട്. പരിവര്‍ത്തനത്തിന് മുന്‍പ് മറ്റുവാഹനങ്ങളോടൊപ്പം വളരെക്കാലം ഈ ബസും നിക്ഷ്‌ക്രിയമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു.


ഒടുവില്‍ പെരിന്തല്‍മണ്ണ നഗരസഭയിലെ ആരോഗ്യ വിഭാഗവും അങ്ങാടിപ്പുറം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികളും ബസിന്റെ പരിവര്‍ത്തന ചുമതല ഏറ്റെടുത്തു. നവീകരിക്കപ്പെട്ട ബസ് പെരിന്തല്‍മണ്ണ നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ നഗരത്തിലെ മാലിന്യ ശേഖരണത്തിനായി ഉപയോഗപ്പെടുത്തും. മാത്രമല്ല, താമരാക്ഷന്‍പിള്ള ബസ്സില്‍ മാലിന്യം ശരിയായി വേര്‍തിരിക്കുന്നതിനായി ഒരു മിനി മെറ്റീരിയല്‍ വീണ്ടെടുക്കല്‍ സൗകര്യം കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്.


പ്രധാനപ്പെട്ട ചാനലുകളിലെല്ലാം വാര്‍ത്ത ആയതോടെ ബസിന്റെ പരിവര്‍ത്തനം ഇതിനകം തന്നെ വലിയ ശ്രദ്ധനേടിയിട്ടുമുണ്ട്. താമസിക്കാതെ തന്നെ, നഗര കൗണ്‍സിലിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഭാവന ചെയ്യുന്ന മനോഹരമായ ഈ താമരാക്ഷന്‍ പിള്ള ബസ്, മാലിന്യത്തെ കലയാക്കി മാറ്റുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യാത്ര തുടരുകയും ചെയ്യും.


ഉപേക്ഷിക്കപ്പെട്ട ബസിനെ ഒരു മിനി മെറ്റീരിയല്‍ ശേഖരണ സൗകര്യമാക്കി മാറ്റുന്നതിലൂടെ മാലിന്യത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന പരിവര്‍ത്തന സാദ്ധ്യതയുടെ ശക്തമായ തെളിവാണ് വെളിവാകുന്നത്. സുസ്ഥിരത ഉള്‍ക്കൊണ്ടുകൊണ്ട് മാലിന്യത്തെ കലയാക്കാമെന്നത് വെളിവാക്കുന്നതാണ് കേരളത്തിന്റെ ഹൃദയത്തില്‍ വേരൂന്നിയ ഈ നൂതനാശയ പദ്ധതി. അവഗണിക്കപ്പെട്ട ഒരു വാഹനത്തിന് പുതു ജീവന്‍ നല്‍കുന്ന ശ്രദ്ധേയമായ ഈ ഉദ്യമം വ്യക്തമായ കാഴ്ചപ്പാടും പ്രതിബദ്ധതയും കൊണ്ട് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മാലിന്യം തീര്‍ച്ചയായും കൂടുതല്‍ സുസ്ഥിരമായ ഭാവിയിലേക്കുള്ള ക്യാന്‍വാസാകുമെന്ന ആശയവും ഇത് ശക്തിപ്പെടുത്തുന്നു.

 

NS

 



(Release ID: 1959483) Visitor Counter : 94


Read this release in: English , Urdu , Hindi