പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
കേന്ദ്രമന്ത്രി എസ് ജയശങ്കർ സെപ്റ്റംബർ 16-17 തീയതികളിൽ കേരളം സന്ദർശിക്കും
തിരുവനന്തപുരത്ത് പി എം വിശ്വകർമ പരിപാടിയിൽ മുഖ്യാതിഥിയാകും
Posted On:
15 SEP 2023 2:51PM by PIB Thiruvananthpuram
കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ സെപ്റ്റംബർ 16ന് വൈകിട്ട് ദ്വദിന സന്ദർശനത്തിനായി കേരളത്തിലെത്തും. സെപ്റ്റംബർ 17-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന 'പിഎം വിശ്വകർമ' പരിപാടിയിൽ കേന്ദ്രമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നിന്ന് രാവിലെ 11 മണിക്ക് 'പിഎം വിശ്വകർമ' പദ്ധതി ഉദ്ഘാടനം ചെയ്യും. കരകൗശലവിദഗ്ധരെയും ശിൽപ്പികളെയും സാമ്പത്തികമായി പിന്തുണയ്ക്കുകയും പ്രാദേശിക ഉൽപന്നങ്ങൾ, കല, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും പൈതൃകവും സജീവമാക്കി നിലനിർത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
തുടർന്ന് കേന്ദ്രമന്ത്രി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐഐഎസ്‌ടി), 02.45 ന് വലിയമലയിൽ അമൃത് കാൽ-വിമർഷ് പരിപാടിയുടെ ഭാഗമായി 'ജി20- വികസിത് ഭാരത്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 2047-ലെ വികസിത ഇന്ത്യയുടെ അടിത്തറ പാകിയ പരിവർത്തനപരമായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരിപാടിയാണ് അമൃത് കാൽ-വിമർഷ് . ഡോ എസ് ജയശങ്കർ ഐഐഎസ്‌ടി യിലെ വിദ്യാർത്ഥികളുമായി സംവദിച്ചതിന് ശേഷം വൈകുന്നേരം ഡൽഹിയിലേക്ക് യാത്ര തിരിക്കും.
--NS--
(Release ID: 1957659)
Visitor Counter : 85