പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 23 AUG 2023 3:05PM by PIB Thiruvananthpuram

പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ ജോഹന്നാസ്ബര്‍ഗില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയുമായി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി നേതാക്കള്‍ അവലോകനം ചെയ്തു. പ്രതിരോധം, കൃഷി, വ്യാപാരം, നിക്ഷേപം, ആരോഗ്യം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ബഹുരാഷ്ട്ര സ്ഥാപനങ്ങളിലെ നിരന്തര സഹകരണത്തെക്കുറിച്ചും ഏകോപനത്തെക്കുറിച്ചും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക- ബഹുരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് പ്രസിഡന്റ് റാമഫോസ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ആഫ്രിക്കന്‍ യൂണിയന് ജി -20 ല്‍ പൂര്‍ണ അംഗത്വം നല്‍കാന്‍ ഇന്ത്യ മുന്‍കൈ എടുത്തതിനെ അഭിനന്ദിക്കുകയും ചെയ്തു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചു.

ബ്രിക്‌സ് ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രസിഡന്റ് റാമഫോസയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇരുരാജ്യങ്ങള്‍ക്കും സൗകര്യപ്രദമായ സമയത്ത് ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് റാമഫോസയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

 

NS


(Release ID: 1951411) Visitor Counter : 128