പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

സായ് എൽ എൻ സി പി സ്ഥാപക ദിനം ആഘോഷിച്ചു.

प्रविष्टि तिथि: 17 AUG 2023 4:31PM by PIB Thiruvananthpuram

തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത്  സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ് ചടങ്ങിൽ മുഖ്യാതിഥിയായി . കായിക വിദ്യാഭ്യാസ ഗവേഷണ രംഗത്ത് LNCPE യുടെ സേവനം മഹത്തര മാണെന്ന് അദ്ദേഹം പറഞ്ഞു . എൽ എൻ സി പി പ്രിൻസിപ്പൽ ഡോ.ജി കിഷോർ അധ്യക്ഷം വഹിച്ചു. ഡോ. പ്രദീപ് ദത്ത ,  ഡോ. ലാംലുൻ ബുറിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1985 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ദേശീയ സ്ഥാപനം പിന്നീട് കാര്യവട്ടത്തേക്ക് മാറ്റി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജായി മാറിയ എൽ എൻസിപി സായിയുടെ കീഴിലുള്ള ഏറ്റവും വലിയ റീജണൽ കേന്ദ്രം എന്ന പദവിയും സ്വന്തമാക്കി . സ്ഥാപക ദിനത്തോട് അനുബന്ധിച്ച്  വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

--NS--


(रिलीज़ आईडी: 1949853) आगंतुक पटल : 73
इस विज्ञप्ति को इन भाषाओं में पढ़ें: English