പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

2026-27 ഓടെ സാങ്കേതിക മേഖലയുടെ സംഭാവന ജിഡിപിയുടെ 20 ശതമാനത്തിലധികമാകും : കേന്ദ്ര സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ

Posted On: 16 JUL 2023 3:49PM by PIB Thiruvananthpuram

സാങ്കേതിക മേഖലയുടെ സംഭാവന 2026-27 ഓടെ ജിഡിപിയുടെ 20 ശതമാനത്തിലധികമാകുമെന്ന്  കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി, നൈപുണ്യ വികസന  & സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഈ വർഷത്തെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ അനുമോദിക്കുന്നതിനായി സങ്കൽപ് ഐഎഎസ് - കേരള ചാപ്റ്റർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'സാദരം-2023' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെയും  നൂതനാശയങ്ങളുടെയും  പ്രഭാവം ഇപ്പോൾ സമ്പദ്‌വ്യവസ്ഥയിലും ജീവിതശൈലിയിലും ഗവൺമെന്റിലും തുടങ്ങി എല്ലാ മേഖലകളിലും കാണാനാകുമെന്നും  മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആനുകൂല്യങ്ങൾ ചോർച്ചയില്ലാതെ അവരിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്ര ഗവൺമെന്റ്  ഉറപ്പാക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും വികസനവും ഒരു കുതിപ്പിന്റെ വക്കിലാണെന്നും  രാജ്യത്തിന്റെ വളർച്ചയെ മുന്നോട്ട്  നയിക്കുവാൻ പ്രധാന പങ്ക് വഹിക്കാനാകുമെന്നും ഈ വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരോട്  അദ്ദേഹം പറഞ്ഞു . ഡിജിറ്റൽ മാധ്യമങ്ങളുടെ വരവോടെ, സുതാര്യതയും സൂക്ഷ്മപരിശോധനയും വർധിച്ചുവെന്നും അതിനാൽ യുവ സിവിൽ സർവീസുകാരിൽ നിന്ന് കൂടുതൽ പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മികച്ച പ്രകടനം നടത്താൻ അവരെ പ്രാപ്തരാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

  

NS


(Release ID: 1939952) Visitor Counter : 56


Read this release in: English