പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ  വായന ദിനാഘോഷം നടന്നു 

Posted On: 19 JUN 2023 2:22PM by PIB Thiruvananthpuram

തിരുവനന്തപുരം  :  19 ജൂൺ 2023

തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വായനദിനാഘോഷ പരിപാടികൾ എഴുത്തുകാരനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ പള്ളിയറ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ ലൈബ്രറി പോഡ്കാസ്റ്റ് ചാനലിന്റെയും റീഡേർസ് ക്ലബ്ബിന്റെയും പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. വിദ്യാർത്ഥി ദേവകി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വായനമാസ ആഘോഷങ്ങളുടെ ഭാഗമായി പുസ്തക പ്രദർശനവും എഴുത്തുകാരുമായുള്ള സംവാദങ്ങളും മത്സരങ്ങളും സംഘടിപിച്ചിട്ടുണ്ട്.

പ്രിൻസിപ്പൽ  ശ്രീ.ആർ. ഗിരി ശങ്കരൻ തമ്പി സ്വാഗതവും ലൈബ്രേറിയൻ  ശ്രീ.എസ്.എൽ. ഫൈസൽ നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ അമിത് ഗുപ്തയും പങ്കെടുത്തു.

--ND--
 


(Release ID: 1933386) Visitor Counter : 69


Read this release in: English