ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റിനായി വിവരസാങ്കേതികവിദ്യ (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍, 2021ലെ ഭേദഗതികള്‍ ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്തു


ഓണ്‍ലൈന്‍ ഗെയിമിംഗ് പരിസ്ഥിതിക്കായുള്ള സമഗ്രമായ ചട്ടക്കൂട്ട് ഈ ഭേദഗതികള്‍ രൂപപ്പെടുത്തുകയും ഗവണ്‍മെന്റ് സംബന്ധിയായ ഓണ്‍ലൈന്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട വസ്തുതാ പരിശോധന കൈകാര്യം ചെയ്യുകയും ചെയ്യും.

ഓണ്‍ലൈന്‍ ഗെയിമിംഗ് നൂതനാശയങ്ങളും ഉള്‍പ്രേരകങ്ങളും വിപുലീകരിക്കുകയും അതേ സമയം ഓണ്‍ലൈനിലെ അനധികൃത വാതുവെപ്പ് പന്തയംവയ്പ്പ് എന്നിവയില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കുന്നതുമായ ഇരട്ട വെല്ലുവിളികള്‍ ഈ ചട്ടങ്ങള്‍ ഒരേസമയം അഭിസംബോധന ചെയ്യുന്നു. നൂതനാശയങ്ങളെ വിപുലീകരിക്കുന്നതിനുള്ള ഉള്‍പ്രേരകങ്ങളായിരിക്കും ചട്ടങ്ങള്‍ എന്നാല്‍ കളികളുടെ ഫലത്തില്‍ വാതുവയ്ക്കുന്നതും പന്തയം വയ്ക്കുന്നതും നിരോധിക്കുക/തടയുകയും ചെയ്യുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ഇന്ത്യടെക്കേഡ്, 1 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്ഘടന എന്നീ കാഴ്ചപ്പാടിന്റെ ഒരു പ്രധാന ഭാഗമായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മള്‍ട്ടി-ബില്യണ്‍ അവസരമാണ്, ഓണ്‍ലൈന്‍ ഗെയിമിംഗ്

രാജ്യത്തുടനീളമുള്ള യുവ ഇന്ത്യക്കാരാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകളും നൂതനാശയങ്ങളും നടത്തുന്നത്, ഈ ചട്ടങ്ങള്‍ നയ ചട്ടക്കൂടിന്റെ കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കും

വാതുവയ്പ്പുകള്‍ ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ അല്ലെങ്കില്‍ സൈറ്റുകളുടെ പരസ്യമോ സാന്നിദ്ധ്യമോ ഉള്‍പ്പെടെ പൂര്‍ണ്ണമായും നിരോധിക്കപ്പെടുമെന്ന് ചട്ടങ്ങള്‍ ഉറപ്പാക്കും

വ്യവസായ പങ്കാളിത്തമുള്ള എസ്.ആര്‍.ഒകളായിരിക്കും അനുവദനീയമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ സാക്ഷ്യപ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കുന്ന ചട്ടക്കൂടിന്റെ കാതല്‍

അനുവദനീയമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ ഓഹരി ഉടമകളുടെ പങ്കാളിത്തമുള്ള എസ്.ആര്‍.ഒകള്‍ക്ക് നിര്‍ണ്ണയിക്കാം; കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നവരുടെ സുരക്ഷ ശ്രദ്ധിക്കണം

ചട്ടങ്ങള്‍ പ്രകാരം, ഗവണ്‍മെന്റ് നടപടികളുമായി ബന്ധപ്പെട്ട തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ വസ്തുതാപരമായി പരിശോധിക്കാനുള്ള ഏജന്‍സിയെ മെയ്റ്റിക്ക് വിജ്ഞാപനം ചെയ്യാം


Posted On: 06 APR 2023 6:12PM by PIB Thiruvananthpuram

ഡിജിറ്റല്‍ നാഗരികരുടെ സുരക്ഷയും വിശ്വാസവും സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ഉറപ്പിച്ചുകൊണ്ട്, ഓണ്‍ലൈന്‍ ഗെയിമിംഗും ഗവണ്‍മെന്റ് നടപടികള്‍ സംബന്ധിച്ച തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ട് വിവരസാങ്കേതിക വിദ്യ (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങള്‍ 2021-ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഇലക്‌ട്രോണിക്‌സ് ആന്റ് ഐ.ടി മന്ത്രാലയം ഭേദഗതികള്‍ വിജ്ഞാപനം ചെയ്തു.

ഓണ്‍ലൈന്‍ ഗെയിംമിഗുകളും ഓണ്‍ലൈന്‍ ഗെയിമിംഗുമായി ബന്ധപ്പെട്ട സാമൂഹിക മാദ്ധ്യമ ഇടനിലക്കാരും കൂടാതെ ഗവണ്‍മെന്റ് നടപടികളെ സംബന്ധിച്ച് വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ് ഈ ഭേദഗതികളുടെ ലക്ഷ്യം.

''സ്റ്റാര്‍ട്ടപ്പുകളും ലോകത്തിന് വേണ്ടി നൂതനാശയങ്ങളും സൃഷ്ടിക്കാനും യുവജനങ്ങള്‍ക്ക് സാദ്ധ്യമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടും ലക്ഷ്യവുമാണ്'' പുതിയ ചട്ടങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്ര ഇലക്രേ്ടാണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിംഗ് തീര്‍ച്ചയായും ഇന്ത്യയ്ക്കും യുവ ഇന്ത്യക്കാര്‍ക്കും ഒരു വലിയ അവസരമാണ്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പരിസ്ഥിതി, മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വ്യവസായമായി വികസിക്കുകയും വളരുകയും ചെയ്യുന്നുണ്ട്. 2025-26 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ഒരു പ്രധാന ഉള്‍പ്രേരകമാകും ഇതെന്നും നാം കാണുന്നു.

രക്ഷിതാക്കള്‍, സ്‌കൂള്‍ അദ്ധ്യാപകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, ഗെയിമര്‍മാര്‍, ഗെയിമിംഗ് ഇന്‍ഡസ്ട്രി അസോസിയേഷനുകള്‍, ബാലാവകാശ സംഘടനകള്‍ തുടങ്ങി വിവിധ പങ്കാളികളുമായുള്ള വ്യാപകമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ ഭേദഗതികള്‍ തയ്യാറാക്കിയത്.

1961ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ്) പ്രകാരം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23-നാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയം ഇലക്രേ്ടാണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് (മെയിറ്റ്) അനുവദിച്ചു തന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രാലയം ഐ.ടി ചട്ടങ്ങള്‍ക്ക് കരട് ഭേദഗതികള്‍ തയ്യാറാക്കി 2023 ജനുവരി 2-ന് കൂടിക്കാഴ്ചകള്‍ക്കായി അപ്‌ലോഡ് ചെയ്തു. 2023 ജനുവരി 11, 17, ഫെബ്രുവരി 16 തീയതികളില്‍ പങ്കാളികളുമായി യോഗങ്ങളും നടത്തി.

അനുബന്ധം

1. ഭേദഗതി ചെയ്ത നിയമങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുന്ന, അല്ലെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് ചുമതലപ്പെടുത്തുന്ന ഒരു ഓണ്‍ലൈന്‍ സെല്‍ഫ്-റെഗുലേറ്ററി സംവിധാനമോ/സംവിധാനങ്ങളോ അനുവദനീയമായ ഓണ്‍ലൈന്‍ ഗെയിമായി സ്ഥിരീകരിക്കാത്തതോ ആയ ഏതെങ്കിലും ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യാതിരിക്കാന്‍ ഇടനിലക്കാരുടെ ഭാഗത്തുനിന്ന് ന്യായമായ ശ്രമം നടത്തേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അനുവദനീയ ഓണ്‍ലൈന്‍ ഗെയിമല്ലാത്ത ഒരു ഓണ്‍ലൈന്‍ ഗെയിമിന്റെ പരസ്യമോ പരസ്യസൂചകമോ അല്ലെങ്കില്‍ പ്രമോഷനോ അതിന്റെ വേദിയില്‍ നടത്തിയിട്ടില്ലെന്ന് ഇടനിലക്കാരന്‍ ഉറപ്പാക്കേണ്ടതുണ്ട്.

2. ഒരു ഫലം ഉള്‍പ്പെടുന്ന വാതുവയ്പ്പില്‍ ഓണ്‍ലൈന്‍ ഗെയിം ഉള്‍പ്പെടുന്നില്ലെന്ന് സ്വയം അന്വേഷിക്കാനും സ്വയം തൃപ്തിപ്പെടാനും സെല്‍ഫ് റെഗുലേറ്ററി ബോഡിക്ക് അധികാരമുണ്ടായിരിക്കും. അതോടൊപ്പം ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടനിലക്കാരനും ഗെയിമും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്നും ഒരു കരാറില്‍ (നിലവില്‍ 18 വയസ്സ്) ഏര്‍പ്പെടാനുള്ള യോഗ്യതയുണ്ടെന്നും മാനസിക ഉപദ്രവം ഉള്‍പ്പെടെയുള്ള ഉപയോക്തൃ ദ്രോഹത്തിനെതിരായ സംരക്ഷണം, രക്ഷാകര്‍ത്തൃ നിയന്ത്രണങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍, പ്രായ-വിലയിരുത്തല്‍ സംവിധാനം, ഗെയിംമിംഗ് ആസക്തിയില്‍ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ സെല്‍ഫ് റെഗുലേറ്ററി ബോഡി തയാറാക്കിയിട്ടുള്ള സുരക്ഷാ ചട്ടക്കൂടുകളും പരിശോധിക്കാനും സ്വയം തൃപ്തിപ്പെടാനും അവര്‍ക്ക് അധികാരമുണ്ടായിരിക്കും.

3. യഥാര്‍ത്ഥ പണം ഉള്‍പ്പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടനിലക്കാരില്‍ അധിക ബാദ്ധ്യതകളും ഭേദഗതി ചെയ്ത നിയമങ്ങള്‍ ചുമത്തുന്നുണ്ട്. ഇത്തരം ഗെയിമുകളില്‍ സെല്‍ഫ് റെഗുലേറ്ററി ബോഡി പരിശോധിച്ചുറപ്പിക്കുന്ന അടയാളം പ്രദര്‍ശിപ്പിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു; നിക്ഷേപം പിന്‍വലിക്കുന്നതിനോ മടക്കികൊടുക്കുന്നതിനോ ഉള്ള നയം, വിജയങ്ങളുടെ നിര്‍ണ്ണയവും വിതരണവും, ഫീസും അടയ്‌ക്കേണ്ട മറ്റ് ചാര്‍ജുകളും, ഉപയോക്താക്കളുടെ കെ.വൈ.സി വിശദാംശങ്ങള്‍ ലഭ്യമാക്കല്‍; ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കുകയോ അല്ലെങ്കില്‍ മൂന്നാം കക്ഷികള്‍ മുഖേന ധനസഹായം നല്‍കുകയോ ചെയ്യില്ല എന്നിവയൊക്കെ ഉപയോക്താക്കളെ അറിയിക്കണം.

ഉപയോക്താക്കളുടെ താല്‍പ്പര്യത്തിനോ മറ്റ് നിര്‍ദ്ദിഷ്ട അടിസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലോ കേന്ദ്ര ഗവണ്‍മെന്റ് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, വിജയങ്ങള്‍ക്കായി ഉപയോക്താവ് നിക്ഷേപം നടത്തേണ്ടതില്ലാത്ത ഗെയിമുകള്‍ക്ക് പോലും അതേ നിയമങ്ങളും നിയന്ത്രണങ്ങളും ബാധകമാക്കും.

4. ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തെ പ്രതിനിധീകരിക്കുന്ന ഒന്നിലധികം സ്വയം-നിയന്ത്രണ സ്ഥാപനങ്ങളെ ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്യാം, എന്നാല്‍ അത് അവരുടെ അംഗങ്ങളില്‍ നിന്ന് ഒരു പരിധി വരെ മാത്രമേ പ്രവര്‍ത്തിക്കൂകയും, ഓണ്‍ലൈന്‍ ഗെയിം ഉപയോക്താക്കള്‍, വിദ്യാഭ്യാസവിചക്ഷണര്‍, സൈക്കോളജി അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്‍, ഐ.സി.ടി വിദഗ്ധന്‍, ബാലാവകാശ സംരക്ഷണ പരിചയമുളള് വ്യക്തികള്‍, പൊതുനയമേഖലകളിലും ഭരണനിര്‍വഹണത്തിലും പരിചയമുള്ള വ്യക്തികള്‍ഉള്‍പ്പെടെ താല്‍പ്പര്യ വൈരുദ്ധ്യങ്ങളില്‍ (കോണ്‍ഫ്‌ളിക്റ്റ് ഓഫ് ഇന്ററസ്റ്റ്) നിന്ന് മുക്തവും പ്രസക്തമായ എല്ലാ പങ്കാളികളെയും വിദഗ്ധരേയും പ്രതിനിധീകരിക്കുന്നതുമായ ഡയറക്ടര്‍മാര്‍ അടങ്ങുന്ന ഒരു ബോര്‍ഡും ഉണ്ടായിരിക്കും

മതിയായ എണ്ണം സ്വയം നിയന്ത്രിത ബോഡികള്‍ (സെല്‍ഫ് റെഗുലേറ്ററി ബോഡി) നിയുക്തമാക്കിയാല്‍ ബാദ്ധ്യതകള്‍ക്കായുള്ള ചട്ടങ്ങള്‍ ബാധകമാകും , അതിനാല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തിന് അതിന്റെ ബാദ്ധ്യതകള്‍ പാലിക്കാന്‍ മതിയായ സമയമുണ്ടാകും.

5. കേന്ദ്ര ഗവണ്‍മെന്റിന്റെ ഏതെങ്കിലും നടപടികളെ സംബന്ധിച്ച് വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ അത് അവതരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നത് ഇപ്പോഴത്തെ ചട്ട ഭേദഗതി ഇടനിലക്കാരില്‍ നിര്‍ബന്ധമാക്കുന്നു.

വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഈ വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് വിജ്ഞാപനം ചെയ്ത വസ്തുതാ പരിശോധന യൂണിറ്റിന് കണ്ടെത്താം. നിലവിലുള്ള ഐ.ടി ചട്ടങ്ങള്‍ തന്നെ വ്യാജമായതും അസത്യമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു വിവരത്തിനും ആതിഥേയത്വം വഹിക്കുകയോ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യാതിരിക്കാനുള്ള ന്യായമായ ശ്രമങ്ങള്‍ നടത്താന്‍ ഇടനിലക്കാരോട് ആവശ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

6. തികച്ചും തെറ്റായതും അസത്യമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഏതെങ്കിലും വിവരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനോ പ്രസിദ്ധീകരിക്കാനോ പങ്കിടാനോ ചെയ്യാതിരിക്കാനുള്ള ന്യായമായ ശ്രമങ്ങള്‍ നടത്തുന്നതിന് നിലവിലെ ചട്ടങ്ങള്‍ പ്രകാരം തന്നെ ഇടനിലക്കാര്‍ ബാദ്ധ്യസ്ഥരാണ്.

ND



(Release ID: 1914475) Visitor Counter : 171


Read this release in: English , Urdu , Hindi