പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ലക്ഷദ്വീപില്‍ സമുദ്ര യാത്രയ്ക്കിടെ ബോധവല്‍ക്കരണ പരിപാടിയുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍
പോസ്റ്റഡ് ഓണ്‍:
16 FEB 2023 5:22PM by PIB Thiruvananthpuram
കവരത്തി : സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കവരത്തി ഫീല്‍ഡ് ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സമുദ്രയാനത്തില്‍ ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ കവരത്തിയില്‍ നിന്ന് ആന്ത്രോത്ത് ദ്വീപിലേക്കുള്ള സമുദ്രയാനമായ ചെറിയപാനിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. രാവിലെ കവരത്തിയില്‍ നിന്നു പുറപ്പെട്ട സമുദ്രയാനത്തില്‍ 250-ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അവബോധ പരിപാടികളുടെ ഭാഗമായി ഇന്ത്യ ജി 20 അധ്യക്ഷ പദവിയിലെത്തയതിനെ കുറിച്ചുള്ളതടക്കം നിരവധി വീഡിയോ ചിത്രങ്ങളും ആറ് എല്‍ഇഡി ടിവി സ്‌ക്രീനുകളിലൂടെ യാത്രക്കാര്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണം, പ്രചാരണ സാമഗ്രികളുടെ വിതരണം എന്നിവയ്ക്ക് പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരായ ഡോ. അബ്ദുള്‍ ജലീല്‍, എം സുരേഷ്‌കുമാര്‍ നേതൃത്വം നല്‍കി. ആന്ത്രോത്ത് ദ്വീപില്‍ വെള്ളിയാഴ്ച മുതല്‍ നടക്കുന്ന ആസാദി കാ അമൃത് മഹോല്‍സവ് ജനസമ്പര്‍ക്ക പരിപാടികളുടേയും പ്രദര്‍ശനത്തിന്റേയും മുന്നോടിയായാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചത്.
( റിലീസ് ഐ.ഡി: 1900030)
സന്ദര്‍ശക കൗണ്ടര്‍ : 98