പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
സി ടി സി ആർ ഐ ഡയറക്ടറായി ഡോ.ജി. ബൈജു ചുമതലയേറ്റു
Posted On:
23 JAN 2023 4:40PM by PIB Thiruvananthpuram
കേന്ദ്ര കൃഷി - കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിന്റെ പുതിയ ഡയറക്ടറായി ഡോ.ജി. ബൈജു ചുമതലയേറ്റു. കഴിഞ്ഞ മുപ്പത് വർഷമായി സി ടി സി ആർ ഐയിൽ ഗവേഷകനായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്. ദേശീയ - അന്തർദേശീയ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 115 ഗവേഷണ പേപ്പറുകൾ ഡോ.ജി. ബൈജു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
--NS--
(Release ID: 1893013)
Visitor Counter : 44