ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: ഏറ്റവും പുതിയ വിവരങ്ങൾ

Posted On: 17 JAN 2023 11:55AM by PIB Thiruvananthpuram

പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴിൽ രാജ്യവ്യാപകമായി ഇതുവരെ 220.17 കോടി വാക്സിൻ ഡോസ് (95.14 കോടി രണ്ടാം ഡോസും 22.46 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50,871 ഡോസ് നൽകി.

2,035 പേരാണു രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത്.

ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവിൽ ചികിത്സയിലുള്ളത്.

നിലവിലെ രോഗമുക്തിനിരക്ക് 98.8%

കഴിഞ്ഞ 24 മണിക്കൂറിനിടെ 163  പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,48,472 ആയി വർധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 0.05%

പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%

ഇതുവരെ ആകെ 91.34 കോടി പരിശോധനകൾ നടത്തി; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,63,342 പരിശോധനകളാണ്.

 

NS


(Release ID: 1891761) Visitor Counter : 152