ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
വർഷാന്ത്യ അവലോകനം 2022 : ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം
Posted On:
29 DEC 2022 4:54PM by PIB Thiruvananthpuram
ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ നേട്ടങ്ങൾ
• 'ആസാദി കാ അമൃത് മഹോത്സവി'നു കീഴിൽ കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ 'കിസാൻ ഭാഗിദാരി പ്രാഥമികത ഹമാരി' കാമ്പയിനിന് കീഴിൽ ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയം 'ഭക്ഷ്യ സംസ്കരണ വാരം 2.0' സംഘടിപ്പിച്ചു.
•75 ഭക്ഷ്യ സംസ്കരണ പദ്ധതികളുടെ വെർച്വൽ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരാസ് നിർവഹിച്ചു .
•മൊത്തം 112 ഭക്ഷ്യ സംസ്കരണ പദ്ധതികൾ പൂർത്തിയാക്കി/പ്രവർത്തനക്ഷമമാക്കി
•മൊത്തം 190 ഭക്ഷ്യ സംസ്‌കരണ പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
•ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLIS) പദ്ധതി. 2021-2022 മുതൽ 2026-27 വരെയുള്ള ഏഴ് വർഷത്തേക്ക് 10,900 കോടി രൂപ അടങ്കൽ തുക 2021 മാർച്ച് 31-ന് അംഗീകരിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 182 അപേക്ഷകൾ അംഗീകരിച്ചു.
•· പിഎം ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രൈസസ് (PMFME) പദ്ധതി- ഈ മേഖലയിൽ 'വോക്കൽ ഫോർ ലോക്കൽ' പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 2 ലക്ഷം മൈക്രോ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകളെ 2020-2025 കാലയളവിൽ വായ്പ അധിഷ്ഠിത സബ്‌സിഡിയോടെ പിന്തുണയ്ക്കുന്നതിനായി 10,000 കോടി അടങ്കൽ തുകയ്ക്ക് 2020 ജൂണിൽ സമാരംഭിച്ചു. 137 തനത് ഉൽപ്പന്നങ്ങളുള്ള 35 സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 713 ജില്ലകൾക്കായി ഒ ഡി ഒ പി പദ്ധതി അംഗീകരിച്ചു.
വായ്പ അധിഷ്ഠിത സബ്‌സിഡി: 58,354 വ്യക്തിഗത അപേക്ഷകൾ ലഭിച്ചു, അതിൽ 13,638 വായ്പകൾക്ക് ബാങ്കുകൾ വഴി 1305.74 കോടി രൂപ അനുവദിച്ചു.
സംസ്ഥാനതല നവീകരണ പദ്ധതി (SLUP): 35 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ സംസ്ഥാനതല നവീകരണ പദ്ധതിക്കായി (SLUP) പഠനം നടത്താൻ ഏജൻസികളെ നിയോഗിച്ചു.
ഓപ്പറേഷൻ ഗ്രീൻസ് സ്കീം- 2018 നവംബർ മുതൽ പ്രധാനമന്ത്രി കിസാൻ സമ്പദ യോജനയ്ക്ക് കീഴിൽ നടപ്പിലാക്കുന്നു. ഈ പദ്ധതിയ്ക്ക് ഹ്രസ്വകാല ഇടപെടലുകളും ദീർഘകാല ഇടപെടലുകളും -അതായത് മൂല്യ ശൃംഖല വികസന പദ്ധതികൾ എന്നിങ്ങനെ രണ്ട് ഘടകങ്ങളുണ്ട്. 2022 കലണ്ടർ വർഷത്തിൽ ഓപ്പറേഷൻ ഗ്രീൻസ് പദ്ധതിക്ക് കീഴിൽ ആകെ 46 പുതിയ പ്രോജക്ടുകൾ അംഗീകരിച്ചു.
ഭക്ഷ്യ സംസ്കരണ മേഖലയുടെ സാമ്പത്തിക നേട്ടം - "മെയ്ക്ക് ഇൻ ഇന്ത്യ" എന്നതിന് കീഴിൽ പ്രധാന മേഖലകളിൽ ഒന്നായി തിരിച്ചറിഞ്ഞു. ജിഡിപി, കയറ്റുമതി, നിക്ഷേപം, തൊഴിൽ എന്നിവയിലെ സംഭാവനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന വിഭാഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സംസ്‌കരിച്ച ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി 2020-21ൽ 8.56 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2021-22ൽ 10.42 ബില്യൺ ഡോളറായി ഉയർന്നു. മൊത്തം കാർഷിക ഭക്ഷ്യ കയറ്റുമതിയിൽ സംസ്കരിച്ച ഭക്ഷ്യ കയറ്റുമതിയുടെ പങ്ക് 2021-22 ൽ 22.6% ആയി ഉയർന്നു.
നിക്ഷേപ പ്രോത്സാഹനം - കേന്ദ്രഗവൺമെന്റിന്റെ ദേശീയ നിക്ഷേപ പ്രോത്സാഹന നിർവാഹക ഏജൻസി -ഇൻവെസ്റ്റ് ഇന്ത്യയ്‌ക്കൊപ്പം ഒരു പ്രത്യേക ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെൽ മന്ത്രാലയം രൂപീകരിച്ചു. 2022-ൽ നിക്ഷേപ പ്രോത്സാഹനത്തിന് കീഴിൽ ഏറ്റെടുത്ത ചില പ്രധാന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നവയാണ് -
1) സംസ്ഥാന ഗവൺമെന്റുമായും കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളുമായും കൃത്യമായ ആശയവിനിമയം
2) വിവിധ സംസ്ഥാനങ്ങളിൽ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഭക്ഷ്യ സംസ്‌കരണ ഉച്ചകോടികൾ സംഘടിപ്പിച്ചു.
3) ഇന്ത്യൻ ഭക്ഷ്യ സംസ്‌കരണ മേഖലയിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമായി ഇന്ത്യൻ, വിദേശ എംബസികളുമായി ആശയവിനിമയം നടത്തി.
4) ആഭ്യന്തര പരിപാടികളിൽ സജീവ പങ്കാളിത്തം.
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
SKY
(Release ID: 1888536)
Visitor Counter : 246