പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
വർഷാന്ത്യ അവലോകനം - പേഴ്സണൽ & ട്രെയിനിംഗ് വകുപ്പ് - 2022
Posted On:
29 DEC 2022 1:35PM by PIB Thiruvananthpuram
(i) റോസ്‌ഗർ മേള: 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ റോസ്ഗർ മേളയ്ക്ക് തുടക്കം കുറിച്ചു. റിക്രൂട്ട്‌മെന്റ് യജ്ഞത്തിന്റെ രണ്ട് ഘട്ടങ്ങളിലായി 1.46 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ വിതരണം ചെയ്തു. രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട പുതിയ റിക്രൂട്ട്‌മെന്റുകൾ കേന്ദ്രഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിൽ/ വകുപ്പുകളിൽ വിവിധ തലങ്ങളിൽ, അതായത് ഗ്രൂപ്പ് - എ, ഗ്രൂപ്പ് - ബി (ഗസറ്റഡ്), ഗ്രൂപ്പ് - ബി (നോൺ-ഗസറ്റഡ്), ഗ്രൂപ്പ് - സി യിൽ ചേരും . ഈ റിക്രൂട്ട്‌മെന്റുകൾ മന്ത്രാലയങ്ങളും വകുപ്പുകളും സ്വയം അല്ലെങ്കിൽ യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേറിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജൻസികൾ വഴി മിഷൻ മോഡിൽ നടത്തി വരുന്നു . വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
(ii) കർമ്മയോഗി പ്രാരംഭ് - പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേതൃത്വം പോലുള്ള പെരുമാറ്റപരവും വിവര സാങ്കേതിക വിദ്യ പോലെ പ്രവർത്തനപരവുമായ പരിശീലനം ഓൺലൈൻ ആയി നൽകുന്നതിനായി 2022 നവംബർ 22-ന് പ്രധാനമന്ത്രി കർമ്മയോഗി പ്രാരംഭ് ആരംഭിച്ചു.
(iii) OM-കളുടെ ഏകീകരണം - OM-കളുടെ ഡിജിറ്റൽ രൂപത്തിലുള്ള ഏകീകരണ നടപടികൾ പേഴ്സണൽ & ട്രെയിനിംഗ് വകുപ്പ് നടത്തി. അങ്ങനെ, "OMs" എന്ന ശീർഷകത്തിന് കീഴിൽ ഒരു പുതിയ ആപ്ലിക്കേഷൻ സൃഷ്ടിച്ചു. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് മുതൽ വിരമിക്കൽ വരെയുള്ള മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കാൻ പതിനൊന്ന് പ്രധാന ശീർഷകങ്ങളും അനുബന്ധ ഉപ ശീർഷകങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
(iv) പ്രത്യേക പ്രസവ അവധി - ജനിച്ച ഉടനെ കുഞ്ഞു മരിക്കുന്ന അല്ലെങ്കിൽ ജീവനില്ലാതെ കുഞ്ഞ് ജനിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾ നേരിടുന്ന വൈകാരിക ആഘാതം കണക്കിലെടുത്ത്, 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഒ.എം. നമ്പർ 13018/1/2021-Estt.(L) തീയതി 02.09.2022. യിൽ പുറപ്പെടുവിച്ചു
(v) ഇ-എച്ച്ആർഎംഎസ് 2.0 -.e-HRMS 2.0.
മനുഷ്യ വിഭവശേഷി ആവശ്യങ്ങൾക്കുള്ള ഈ ഒറ്റത്തവണ പരിഹാരം കർമ്മയോഗിയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുകയും രാജ്യ സേവനത്തിൽ ജീവനക്കാരെ ശാക്തീകരിക്കുകയും ചെയ്യും. e-HRMS 2.0 ജീവനക്കാർക്ക് അവരുടെ പ്രൊഫൈലുകൾ, അനുഭവം, ആവശ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി മൂല്യവർദ്ധിത സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
(vi) iGOT ആപ്പ് - ഗവൺമെന്റ് ജീവനക്കാർക്ക് എപ്പോൾ വേണമെങ്കിലും എവിടെയും പഠന സൗകര്യം നൽകുന്നതിനായി ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ സംയോജിത ഗവൺമെന്റ് ഓൺലൈൻ ലേണിംഗ് (iGOT) പോർട്ടൽ സമാരംഭിച്ചു.
(vii) പ്രോബിറ്റി പോർട്ടലിന്റെ നവീകരണം - ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ ഡാറ്റാ പോയിന്റുകൾ/ മാനദണ്ഡങ്ങളിലെ ഡാറ്റ ശേഖരിക്കുന്നതിനും പോർട്ടൽ കുറ്റമറ്റതാക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ ചേർക്കുന്നതിനും പ്രൊബിറ്റി പോർട്ടൽ നവീകരിച്ചു. ഇത് വിവിധ മൊഡ്യൂളുകളിൽ സമഗ്രമായ റിപ്പോർട്ടുകൾ സൃഷ്ടിക്കാൻ സഹായിക്കും. എല്ലാ ഉപയോക്തൃ വകുപ്പുകളും പ്രതിമാസ അടിസ്ഥാനത്തിൽ നവീകരിച്ച ഡാറ്റ സമർപ്പിക്കും , അത് പ്രോബിറ്റി പോർട്ടലിൽ ലഭ്യമാക്കും.
(viii) CSS/ CSSS/ CSCS-ൽ ധാരാളം പ്രമോഷൻ - 8000+ CSS/CSSS/CSCS ഓഫീസർമാരുടെ പ്രമോഷൻ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
SKY
*****
(Release ID: 1888528)
Visitor Counter : 118