ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഡിപിഡിപി ബിൽ 2022 : സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പൊതുജനസമ്പർക്ക ചർച്ച ടത്തി


നിയമനിർമ്മാണത്തിന്റെ പ്രധാന ഭാഗമാണ് കൂടിയാലോചനകൾ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജി എപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ബിൽ നിലവിൽ വന്നു കഴിയുമ്പോൾ സ്‌ഥാപനങ്ങൾ ആഴത്തിലുള്ള പെരുമാറ്റ മാറ്റങ്ങളിലേക്ക് പോകേണ്ടതുണ്ട് ; ഇത് അവർക്ക് സാധാരണ പോലെ ബിസിനസ്സ് ആയിരിക്കില്ല: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

Posted On: 23 DEC 2022 6:35PM by PIB Thiruvananthpuram

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് വിവിധ മേഖലകളിൽ നിന്നുള്ള 200-ലധികം പങ്കാളികളുമായി കൂടിക്കാഴ്ച നടത്തി ഡിജിറ്റൽ സ്വകാര്യ വിവര സംരക്ഷണ  ബില്ല് 2022- സംബന്ധിച്ച പൊതു കൂടിയാലോചനകൾ നടത്തി. ബില്ലിന്മേൽ പൊതുജനങ്ങൾക്ക്  2023 ജനുവരി 2 വരെ    അഭിപ്രായം രേഖപ്പെടുത്താവുന്നതാണ് . 

MoS Shri Rajeev Chandrasekhar deliberating on Digital Personal Data Protection Bill 2022

വ്യവസായ, നിയമ സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ, പൗര സമൂഹം  എന്നിവരുടെ  പ്രതിനിധികൾ ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തവരിൽപ്പെടുന്നു. വ്യക്തിഗത  വിവര  സംരക്ഷണത്തിനായി ബില്ലിൽ പ്രതിപ്പഠിക്കുന്ന  വ്യവസ്ഥകൾ വഹിക്കാൻ പോകുന്ന നിർണായക പങ്കിനെക്കുറിച്ച് യോഗം  ചർച്ച ചെയ്തു.

വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്ന ആധുനിക ചട്ടക്കൂട് നിർമ്മിക്കുക എന്നതാണ്  നരേന്ദ്ര മോദി സർക്കാരിന്റെ കാഴ്ചപ്പാടെന്നും അതും ഒരു ഭരിച്ച ചട്ടക്കൂട്  സൃഷ്ടിക്കാത്ത വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും  യോഗത്തിൽ സംസാരിച്ച ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡാറ്റ നയിക്കുന്ന ഇന്നൊവേഷനും സ്റ്റാർട്ടപ്പ്  ആവാസ വ്യവസ്‌ഥയും  സജീവമാകുമ്പോൾ   വ്യക്തിഗത ഡാറ്റ സംരക്ഷണത്തിനുള്ള ഒരു ചാലകശക്തിയായി  ബിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ബില്ലിന് ശേഷം,   ഡാറ്റ  കൈകാര്യം ചെയ്യുന്ന  സ്‌ഥാപനങ്ങൾ  ആഴത്തിലുള്ള പെരുമാറ്റ മാറ്റങ്ങളിലേക്ക്  മാറേണ്ടതുണ്ട്.  -- ഇത് അവർക്ക് സാധാരണ പോലെയുള്ള പതിവ്  ബിസിനസ്സ് ആയിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

വ്യക്തിഗത വിവരം ദുരുപയോഗം ചെയ്യുന്നവർക്കുള്ള  പിഴ വ്യവസ്ഥ, കുട്ടികളുടെ വിവരം പങ്കുവെക്കുന്നതിൽ  രക്ഷാകർത്താക്കളുടെ  സമ്മതം നേടൽ, അതിർത്തി കടന്നുള്ള ഡാറ്റാ  ഉപയോഗം മുതലായവ   സംബന്ധിച്ചും ബില്ലിലെ വിവിധ വ്യവസ്ഥകളുമായി ബന്ധപ്പെട്ടും വിവിധ നിർദ്ദേശങ്ങളുമായി അതാത് മേഖലയുമായി ബന്ധപ്പെട്ടവർ സംസാരിച്ചു. സർക്കാരിന്റെ ഡാറ്റ ഉപയോഗിക്കുന്നത് സംബന്ധിച്ച സമ്മത വ്യവസ്‌ഥകൾ   (ഡിംഡ് കൺസന്റ് ക്ലാസ്) മന്ത്രി വ്യക്തത നൽകി.ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം  അഡീഷണൽ സെക്രട്ടറി അമിത് അഗർവാൾ, സീനിയർ ഡയറക്‌ടറും ഗ്രൂപ്പ് കോർഡിനേറ്ററുമായ രാകേഷ് മഹേശ്വരി  എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.

 

MoS Shri Rajeev Chandrasekhar deliberating on Digital Personal Data Protection Bill 2022

​​​​​​​****


(Release ID: 1886626) Visitor Counter : 189


Read this release in: English , Urdu , Hindi