പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ഫിറ്റ് ഇന്ത്യ സ്കൂൾ വാരാചരണം സംഘടിപ്പിച്ചു
Posted On:
19 DEC 2022 6:04PM by PIB Thiruvananthpuram
കേന്ദ്ര യുവജന-കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള സായ് എൽ എൻ സി പി ഇ തിരുവനന്തപുരവുമായി ചേർന്ന് പട്ടം കേന്ദ്രിയ വിദ്യാലയത്തിൽ ഫിറ്റ് ഇന്ത്യ സ്കൂൾ വാരാചരണം 2022 സംഘടിപ്പിച്ചു. ഉപന്യാസ മത്സരം, സംവാദം, ക്വിസ്, യോഗ, മെഡിറ്റേഷൻ, എയറോബിക്സ്, സൂമ്പാ തുടങ്ങി ഒരാഴ്ചത്തെ പരിപാടികളാണ് നടന്നത്. സായ് എൽ എൻ സി പി ഇ പ്രിൻസിപ്പലും പ്രാദേശിക മേധാവിയുമായ ഡോ.ജി കിഷോർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ കായിക ക്ഷമത, കായിക മേഖലയുടെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് ഫിറ്റ് ഇന്ത്യ വാരാചരണത്തിന്റെ ലക്ഷ്യം.
NS
***
(Release ID: 1884873)
Visitor Counter : 93