ധനകാര്യ മന്ത്രാലയം
ജിഎസ്ടി കൗണ്‍സിലിന്റെ 48-ാമത് യോഗം വെര്‍ച്വലായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷതയില്‍ നടന്നു
Posted On:
17 DEC 2022 3:28PM by PIB Thiruvananthpuram
ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൗകര്യം ലഭ്യമാക്കും
ജി എസ ടി നിയമങ്ങളിൽ ഇളവുകൾ
ജിഎസ്ടി കൗണ്‍സിലിന്റെ 48-ാമത് യോഗം വെര്‍ച്വലായി കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ അധ്യക്ഷതയില്‍ നടന്നു
132ാം വകുപ്പിനു കീഴിലുള്ള ചില കുറ്റകൃത്യങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കാനും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നികുതിത്തുകയുടെ പരിധി വര്‍ദ്ധിപ്പിക്കാനും ജിഎസ്ടി കോമ്പൗണ്ടിംഗ് തുക കുറയ്ക്കാനും ജി.എസ്.ടി. കൗണ്‍സിലിന്റെ ശുപാര്‍ശ
ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്‌സ് സൗകര്യം ലഭ്യമാക്കണമെന്ന് ജി.എസ്.ടി. കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. പെട്രോളില്‍ ചേര്‍ക്കുന്ന ഈഥൈല്‍ ആല്‍ക്കഹോളിനു ചുമത്തിവരുന്ന ജി.എസ്.ടി. ഗണ്യമായി കുറയ്ക്കാനും കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 48-ാമത് ജിഎസ്ടി കൗണ്‍സില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരിയും സംസ്ഥാനങ്ങളിലെയും നിയമനിര്‍മാണ സഭകളുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരും ധനകാര്യ, സംസ്ഥാന/ കേന്ദ്ര ഭരണ മന്ത്രാലങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജിഎസ്ടി നികുതി നിരക്കുകളിലെ മാറ്റങ്ങള്‍, വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികള്‍, ജിഎസ്ടി വ്യവസ്ഥകള്‍ പാലിക്കുന്നതു കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ശുപാര്‍ശകളാണ് ജിഎസ്ടി കൗണ്‍സില്‍ പ്രധാനമായും നല്‍കിയത്.
റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിതരണക്കാര്‍ക്കും സംയോജിത നികുതിദായകര്‍ക്കും ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി സംസ്ഥാനാന്തര ചരക്കു വിതരണം നടത്താന്‍ അനുവദിക്കുന്നതിനു തത്വത്തില്‍ അനുമതി നല്‍കി. ചില വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കും ഇത്തരത്തില്‍ അനുവാദം നല്‍കുന്നത്.
പെട്രോളില്‍ ചേര്‍ക്കുന്നതിനായി എണ്ണശുദ്ധീകരണ ശാലകള്‍ക്കു നല്‍കുന്ന ഈഥൈല്‍ ആല്‍ക്കഹോളിന്റെ നികുതി 18 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി താഴ്ത്തണമെന്നാണ് കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഞ്ചു ശതമാനം നികുതി ഈടാക്കിവരുന്ന ചില്‍ക്ക ഉള്‍പ്പെടെയുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ തൊണ്ടിനും ചുനി/ചൂരി, ഖണ്ഡ എന്നിവയുള്‍പ്പെടെയുള്ള സാന്ദ്രീകൃത ഇനങ്ങള്‍ക്കും ജി.എസ്.ടി. ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
കോംപന്‍സേഷന്‍ സെസിന്റെ വര്‍ധിച്ച നിരക്കായ 22% ബാധകമായിരിക്കുക നാലു വ്യവസ്ഥകള്‍ ബാധകമായ വാഹനങ്ങള്‍ക്കായിരിക്കുമെന്നു സ്ഥിരീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എസ്.യു.വി. വിഭാഗത്തില്‍ പെടുന്നതും 1500 സിസിയിലേറെ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതും 4000 മില്ലീമീറ്ററിലേറെ നീളമുള്ളതും 170 മില്ലീമീറ്ററിലേറെ ഗ്രൗണ്ട് ക്ലിയറന്‍സുള്ളതുമായ വാഹനങ്ങളാണ് ഈ ഗണത്തില്‍പ്പെടുക.
പ്രോസിക്യൂഷന്‍ ബാധകമാവുക രണ്ടു കോടിയിലേറെ രൂപ നികുതിയുള്ള സാഹചര്യങ്ങളില്‍ മാത്രമായിരിക്കും. നിലവില്‍, ഒരു കോടിയിലേറെ രൂപ നികുതിയുണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈക്കൊള്ളാം.
132ാം വകുപ്പിനു കീഴിലുള്ള ചില കുറ്റകൃത്യങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കാനും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള നികുതിത്തുകയുടെ പരിധി വര്‍ദ്ധിപ്പിക്കാനും ജിഎസ്ടി കോമ്പൗണ്ടിംഗ് തുക കുറയ്ക്കാനും കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മൂന്ന് നടപടികൾ ക്രിമിനൽ കുറ്റമല്ലാതാക്കാൻ റ്റീരുമാനിച്ചിട്ടുണ്ട്. നികുതി പരിശോധനയ്ക്കു എത്തുന്ന ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുക, രേഖകളും വിവരങ്ങളും നൽകാതിരിക്കുക , കൃത്യമല്ലാത്ത രേഖകൾ കൊടുക്കുക എന്നിവയെയാണ് ക്രിമിനൽ കുറ്റമല്ലാതാക്കി കടുത്ത ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. വ്യാജ നികുതി ബില് തയ്യാറാക്കുന്നത് തുടർന്നും ക്രിമിനൽ കുട്ട്ടം തന്നെയാകും.
***
(Release ID: 1884507)
Visitor Counter : 267