ഷിപ്പിങ് മന്ത്രാലയം

തീരദേശ സമുദ്രഗതാഗത വികസനം

Posted On: 09 DEC 2022 12:33PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഡിസംബർ 08, 2022

 ജലഗതാഗതം ലാഭകരവും പരിസ്ഥിതി സൗഹാർദ്ദപരവുമായ ഗതാഗത മാർഗ്ഗമായതിനാൽ, തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സാഗർ മാല പദ്ധതിക്ക് കീഴിൽ നിരവധി റൂട്ടുകളിൽ റോ-റോ/റോ-പാക്സ് സർവീസുകൾ ഏറ്റെടുത്തു. തീരദേശ കപ്പലുകൾക്ക് വിദേശത്തേക്ക് പോകുന്ന കപ്പലുകളെ അപേക്ഷിച്ച് തുറമുഖ ചാർജിൽ 40% കിഴിവ് നൽകുന്നു. കൂടാതെ ബങ്കർ ഇന്ധനത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കുക, ഉൾനാടൻ- തീരദേശ ചരക്കുകളുടെ സംയോജനം, ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾക്ക് സബ്‌സിഡി പിന്തുണ, തീരദേശ ചരക്കു കപ്പലുകൾക്ക് ഗ്രീൻ ചാനൽ ക്ലിയറൻസ്, പ്രധാന തുറമുഖങ്ങളിൽ തീരദേശ കപ്പലുകൾക്ക് മുൻഗണന നൽകൽ തുടങ്ങിയവ തീരദേശ ഷിപ്പിംഗും തീരദേശ സമുദ്ര ഗതാഗതവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് .

 സാഗർമാല പ്രോഗ്രാമിന് കീഴിൽ, പ്രത്യേക തീരദേശ ബർത്തുകൾ, പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ ജെട്ടികൾ എന്നിവയുടെ നിർമ്മാണത്തിനോ നവീകരണത്തിനോ തീരദേശ ബർത്തിന്റെ യന്ത്രവൽക്കരണത്തിനോ കേന്ദ്ര ഗവൺമെന്റ് സഹായം നൽകുന്നു.

റോ-റോ, റോ-പാക്‌സ് സർവീസിന് വേണ്ടി ശുപാർശ ചെയ്യപ്പെട്ടതും പൂർത്തിയാക്കിയതുമായ അടിസ്ഥാന സൗകര്യ പദ്ധതികളുടെ സംസ്ഥാനം തിരിച്ചുള്ള വിശദാംശങ്ങളും സാഗർമാല പ്രോഗ്രാമിന് കീഴിൽ അനുവദിച്ച ഫണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങളും അനുബന്ധമായി ചേർത്തിരിക്കുന്നു (അനുബന്ധം). കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങളിലായി ഇതുവരെ 14 പദ്ധതികൾ പൂർത്തീകരിച്ചു. 16 എണ്ണം നടപ്പാക്കിവരുന്നു, 25 എണ്ണം നടപ്പാക്കാൻ ലക്ഷ്യമിടുന്നു . 1251.10 കോടി രൂപ അനുവദിക്കുകയും 505 കോടി രൂപ ഇതുവരെ നൽകുകയും ചെയ്തു.

 കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം അറിയിച്ചത്.

 
 
അനുബന്ധം
 

State

Project Completed

Under Implementation

Under Development

Funds Sanctioned
( in cr)

Funds released
( in cr)

Andhra Pradesh

1

1

 

40

35

Goa

 

 

1

10

5

Gujarat

1

2

4

414.32

160.16

Karnataka

 

1

5

146.2

25

Kerala

1

 

 

7.24

6.52

Maharashtra

9

12

11

484

208.3

Odisha

 

 

3

79.98

0

Tamil Nadu

2

1

1

70

64.94

Grand Total

14

16

25

1251.10

505.00

 
SKY
 


(Release ID: 1882102) Visitor Counter : 125


Read this release in: English , Urdu , Tamil