രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

പ്രൊജക്റ്റ് 15B യുടെ രണ്ടാമത്തെ കപ്പലായ Y 12705 (Mormugao) നാവികസേനയ്ക്ക് കൈമാറി

Posted On: 24 NOV 2022 3:11PM by PIB Thiruvananthpuram

 

മജ്ഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിൽ (MDL) നിർമ്മിച്ച പ്രോജക്ട് 15B യുടെ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിഭാഗത്തിലെ രണ്ടാമത്തെ കപ്പലായ Y 12705 (Mormugao), 2022 നവംബർ 24-ന് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. പ്രോജക്റ്റ് 15B-യുടെ നാല് കപ്പലുകൾക്കുള്ള കരാർ 2011 ജനുവരി 28-നാണ് ഒപ്പുവച്ചത്. കഴിഞ്ഞ ദശകത്തിൽ കമ്മീഷൻ ചെയ്ത കൊൽക്കത്ത ക്ലാസ് (പ്രോജക്റ്റ് 15 എ) ഡിസ്ട്രോയറുകളുടെ തുടർ പതിപ്പാണിത്. പദ്ധതിയിലുൾപ്പെട്ട പ്രധാന കപ്പൽ - ഐഎൻഎസ് വിശാഖപട്ടണം ഇതിനോടകം 2021 നവംബർ 21 ന് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്തു.



ഇന്ത്യൻ നാവികസേനയുടെ ഭാഗമായ വാർഷിപ്പ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത്, MDL മുംബൈ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയിലുൾപ്പെട്ട നാല് കപ്പലുകൾ, രാജ്യത്തെ നാല് പ്രധാന നഗരങ്ങളുടെ പേരിൽ, അതായത് വിശാഖപട്ടണം, മോർമുഗാവോ, ഇംഫാൽ, സൂറത്ത് എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.
 
163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കപ്പലിന് 7400 ടൺ പൂർണ്ണ ശേഷിയിൽ 30 നോട്ട് വേഗതയുണ്ട്. പദ്ധതിയുടെ തദ്ദേശീയമായ ഉള്ളടക്കം ഏകദേശം 75% വരും. ഇതിലുൾക്കൊള്ളുന്ന പ്രധാന തദ്ദേശീയ ആയുധങ്ങൾ ഇനിപ്പറയുന്നു:

(എ) മദ്ധ്യദൂര ഉപരിതല-വ്യോമ മിസൈലുകൾ (BEL, ബാംഗ്ലൂർ)

(ബി) ബ്രഹ്മോസ് ഉപരിതല-ഉപരിതല മിസൈലുകൾ (ബ്രഹ്‌മോസ് എയ്‌റോസ്‌പേസ്, ന്യൂ ഡൽഹി)

(സി) തദ്ദേശീയമായ ടോർപ്പിഡോ ട്യൂബ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ)

(ഡി) അന്തർവാഹിനി വേധ തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ (ലാർസൻ ആൻഡ് ടൂബ്രോ, മുംബൈ)

(ഇ) 76 എംഎം സൂപ്പർ റാപ്പിഡ് ഗൺ മൗണ്ട് (BHEL, ഹരിദ്വാർ)
 
******************************************
 
RRTN
 
 

(Release ID: 1878571) Visitor Counter : 179


Read this release in: English , Urdu , Hindi