രാജ്യരക്ഷാ മന്ത്രാലയം
സംയുക്ത HADR പരിശീലനം, സമന്വയ് - 2022 ആഗ്ര വ്യോമസേനാ താവളത്തിൽ നടക്കും
Posted On:
24 NOV 2022 1:12PM by PIB Thiruvananthpuram
ഇന്ത്യൻ വ്യോമസേനയുടെ വാർഷിക സംയുക്ത മാനുഷിക സഹായ, ദുരന്തനിവാരണ (HADR) അഭ്യാസം 'സമന്വയ് 2022' ആഗ്ര വ്യോമസേനാ താവളത്തിൽ ഈ മാസം 28 മുതൽ 30 (2022 നവംബർ 28 മുതൽ 30 വരെ) വരെ നടക്കും. സ്ഥാപനവത്കൃത ദുരന്ത നിവാരണ ഘടനകളുടെയും അത്യാഹിത പ്രതിരോധ നടപടികളുടെയും ഫലപ്രാപ്തി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള അഭ്യാസത്തിൽ ദുരന്ത നിവാരണ സെമിനാർ, വിവിധ HADR ആസ്തികളുടെ സ്റ്റാറ്റിക്, ഫ്ലയിംഗ് പ്രദർശനങ്ങൾ ഉൾപ്പെടുന്ന വിവിധ ഏജൻസികളുടെ അഭ്യാസം, 'ടേബിൾ ടോപ്പ്' അഭ്യാസം എന്നിവ ഉൾപ്പെടുന്നു.
രാജ്യത്ത് നിന്നുള്ള പങ്കാളികൾക്കൊപ്പം ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും അഭ്യാസത്തിൽ പങ്കെടുക്കും. 2022 നവംബർ 29 ന് നടക്കുന്ന അഭ്യാസപ്രകടനത്തിൽ രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയാകും.
സിവിൽ അഡ്മിനിസ്ട്രേഷൻ, സായുധ സേന, NDMA, NIDM, NDRF, DRDO, BRO, IMD, NRS, INCOIS എന്നിവയുൾപ്പെടെ ദുരന്തനിവാരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ദേശീയ, പ്രാദേശിക പങ്കാളികളുടെ മാനുഷിക സഹായ, ദുരന്തനിവാരണ പ്രവർത്തനങ്ങളിലുള്ള സഹകരണ സമീപനത്തെ സമന്വയ് 2022 പ്രോത്സാഹിപ്പിക്കും.
ഫലപ്രദമായ ആശയവിനിമയം, പരസ്പരപ്രവർത്തനക്ഷമത, സഹകരണം, HADR ന്റെ വിജയകരമായ നടത്തിപ്പിനായുള്ള അവയുടെ പ്രയോഗം എന്നിവയ്‌ക്കായുള്ള സ്ഥാപന ചട്ടക്കൂടുകളുടെ പരിണാമത്തിൽ ഈ ഇടപെടൽ പ്രയോജനപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. വിഷയത്തിലുള്ള വിജ്ഞാനം, അനുഭവങ്ങൾ, മികച്ച കീഴ്വഴക്കങ്ങൾ എന്നിവ പങ്കെടുക്കുന്ന ആസിയാൻ അംഗരാജ്യങ്ങളുമായി കൈമാറ്റം ചെയ്യുന്നതിനുള്ള സവിശേഷമായ ഒരു വേദി ഒരുക്കാനും ഈ അഭ്യാസം ലക്ഷ്യമിടുന്നു.
*****************************************
RRTN
(Release ID: 1878527)
Visitor Counter : 207