ജൽ ശക്തി മന്ത്രാലയം

ജലവിഭവ വികസന,പരിപാലന മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 02 NOV 2022 3:06PM by PIB Thiruvananthpuram

ജലവിഭവ വികസന പരിപാലന മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം (എം.ഒ.യു) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.

ധാരണാപത്രത്തില്‍ വിഭാവനം ചെയ്തിട്ടുള്ള സഹകരണത്തിന്റെ വിശാലമായ മേഖലകള്‍ ഇവയാണ്:
-ഡിജിറ്റല്‍വല്‍ക്കരണവും വിവര പ്രാപ്യത സുഗമവുമാക്കുക
- സംയോജിതവും മികച്ചതുമായ ജലവിഭവ വികസനവും പരിപാലനവും;
-അക്വിഫര്‍ മാപ്പിംഗ്, ഭൂഗര്‍ഭജല മോഡലിംഗ്, നിരീക്ഷണം, റീചാര്‍ജ്;
- വരുമാനമില്ലാത്ത ജലത്തിന്റെയും ഊര്‍ജ്ജ ഉപഭോഗത്തിന്റെയും കുറവ് ഉള്‍പ്പെടെ ഗാര്‍ഹിക തലത്തില്‍ കാര്യക്ഷമവും സുസ്ഥിരവുമായ ജലവിതരണം,;
- ജീവിതക്ഷമത, പ്രതിരോധശേഷി, സാമ്പത്തിക വികസനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് നദികളുടെയും ജലാശയങ്ങളുടെയും പുനരുജ്ജീവനം;
-ജലത്തിന്റെ ഗുണനിലവാര നിരീക്ഷണവും മാനേജ്‌മെന്റും;
- മലിനജലത്തിന്റെ പുനരുപയോഗ/പുനര്‍ചാക്രികത്തിന് വേണ്ട ചാക്രിക സമ്പദ്‌വ്യവസ്ഥ ഉള്‍പ്പെടെ സ്വവേജ്/മലിനജല ശുചീകരണം; സമഗ്രമായ ചെളി നിയന്ത്രണവും, ജലവിതരണ, ശുചിത്വ മേഖലകളില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ പരമാവധി ഉപയോഗം എന്നിവ ഉള്‍പ്പെടെ;
-പ്രകൃതി അധിഷ്ഠിത പരിഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാന ലഘൂകരണവും അനുസൃതമാക്കലും.
-നഗര വെള്ളപ്പൊക്ക നിയന്ത്രണം ഉള്‍പ്പെടെ നദീകേന്ദ്രീകൃത നഗര ആസൂത്രണം
-പെരി-അര്‍ബന്‍ (നഗരം അല്ലെങ്കില്‍ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന മേഖല), ഗ്രാമീണ മേഖലകള്‍ക്കായി പ്രകൃതി അധിഷ്ഠിത ദ്രവമാലിന്യ നിര്‍മാര്‍ജ്ജന നടപടികള്‍.
സഹകരണത്തിന്റെ പരിധിയിലുള്ള മേഖലകള്‍ക്ക് കീഴില്‍ വരുന്ന ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ധര്‍, ജല മേഖലകള്‍, വ്യവസായം എന്നിവയുടെ നേരിട്ടുള്ള സഹകരണത്തിലൂടെ ഗ്രാമീണ ജലവിതരണം; സ്വിവേജ്/മലിനജല സംസ്‌കരണം. എന്നീ മേഖലകളിലെ ജലവിഭവ വികസനത്തിലും പരിപാലനത്തിലുമുള്ള സഹകരണം ധാരണാപത്രം അങ്ങനെ വിപുലമായി ശക്തിപ്പെടുത്തും;

പശ്ചാത്തലം:
2020 സെപ്തംബര്‍ 28-ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സണും ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും സഹ-അദ്ധ്യക്ഷത വഹിച്ച ഇന്ത്യയും ഡെന്മാര്‍ക്കും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപരമായ ഹരിത പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. പരിസ്ഥിതി/ജലം, ചാക്രിക സമ്പദ്‌വ്യവസ്ഥ, സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെടെയുള്ള സുസ്ഥിര നഗര വികസനം എന്നീ മേഖലകളില്‍ സഹകരണം വിഭാവനം ചെയ്യുന്നതായിരുന്നു സംയുക്ത പ്രസ്താവന.
തന്ത്രപരമായ ഹരിത പങ്കാളിത്തത്തി (ഗ്രീന്‍ സ്ട്രാറ്റജിക് പാര്‍ട്ടണര്‍ഷിപ്പ്)നെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയുടെ തുടര്‍ച്ചയായി, 2021 ഒകേ്ടാബര്‍ 09-ന് ഇന്ത്യാ സന്ദര്‍ശിച്ച ഡെന്മാര്‍ക്ക് പ്രധാനമന്ത്രി ശ്രീമതി മെറ്റെ ഫ്രെഡറിക്‌സണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, മറ്റുള്ളവയ്‌ക്കൊപ്പം പ്രധാനമന്ത്രി, ഇനിപ്പറയുന്ന പ്രഖ്യാപനങ്ങളും നടത്തി:
-സ്മാര്‍ട്ട് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റിനായി (മികച്ച ജലവിഭവ പരിപാലനത്തിനായി മികവിന്റെ കേന്ദ്രം (സെന്റര്‍ ഓഫ് എക്‌സലന്‍സ്)സ്ഥാപിക്കല്‍ (സി.ഒ.ഇ.എസ്.ഡബ്ല്യു.എ.ആര്‍.എം)
-പാന്‍ജിയിലെ സ്മാര്‍ട്ട് സിറ്റി ലാബിന്റെ മാതൃകയില്‍ വാരണാസിയില്‍ ശുദ്ധനദികള്‍ക്കായി ഒരു ലാബ് സ്ഥാപിക്കല്‍

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ 2022 മേയ് 03ലെ ഡെണ്‍മാര്‍ക്ക് സന്ദര്‍ശനവേളയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ജല്‍ ശക്തി മന്ത്രാലയവും ഡെണ്‍മാര്‍ക്കിന്റെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പുവച്ചിരുന്നു. സ്മാര്‍ട്ട് വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റിനുള്ള ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ്, വാരണാസിയിലെ ശുദ്ധമായ നദീജലത്തിനായി ഒരു സ്മാര്‍ട്ട് ലാബ് എന്നിങ്ങനെ ഡെന്‍മാര്‍ക്കില്‍ നിന്നുള്ള രണ്ട് പുതിയ മുന്‍കൈകള്‍ ഉള്‍ക്കൊള്ളുന്ന വിശാല അടിസ്ഥാനത്തിലുള്ള ധാരണാപത്രത്തില്‍ ഏര്‍പ്പെടാനുള്ള ഉദ്ദേശ്യത്തോടെയാണ് ലെറ്റര്‍ ഓഫ് ഇന്റന്റ് ഒപ്പിട്ടത്. സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സമീപനത്തിലൂടെ വര്‍ത്തമാന, ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സുരക്ഷിതവും സുസ്ഥിരവുമായ ജലം ഉറപ്പാക്കുക എന്നതാണ് നിര്‍ദ്ദിഷ്ട സഹകരണത്തിന്റെ അടിസ്ഥാന ലക്ഷ്യം.
ലെറ്റര്‍ ഓഫ് ഇന്റന്റിന്റെ തുടര്‍ച്ചയായി, കേന്ദ്ര ഗവണ്‍മെന്റിന്റെ ഡി.ഒ.ഡബ്ല്യു.ആര്‍,ആര്‍.ഡി ആന്റ് ജി.ആര്‍ (ജലവിഭവ, നദീ വികസനവും ഗംഗാ പുനരുജ്ജീവന വകുപ്പ്- ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാട്ടര്‍ റിസോഴ്‌സസ്, റിവര്‍ ഡെവലപ്പ്‌മെന്റ് ആന്റ് ഗംഗാ റീജ്യൂവനേഷന്‍)നും ഡെണ്‍മാര്‍ക്ക് ഗവണ്‍മെന്റിന്റെ പരിസ്ഥിതി മന്ത്രാലയവും തമ്മില്‍ ഒരു ധാരണാപത്രം. ബഹുമാനപ്പെട്ട ജല്‍ ശക്തി മന്ത്രിയുടെ ഡെന്മാര്‍ക്ക് സന്ദര്‍ശന വേളയില്‍ ഒപ്പുവച്ചിരുന്നു.

--ND--



(Release ID: 1873054) Visitor Counter : 102