പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷനും കെ എസ് ഇ ബി യും വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പു വച്ചു.
Posted On:
22 OCT 2022 3:21PM by PIB Thiruvananthpuram
കേന്ദ്ര കൽക്കരി മന്ത്രാലയത്തിന് കിഴിലുള്ള തമിഴ് നാട്ടിലെ നെയ് വേലി ലിഗ് നൈറ്റ് കോർപ്പറേഷന്റെ (എൻ എൽ സി ഇൻഡ്യ) ഒഡീഷയിലെ താലാബിര പദ്ധതിയിൽ നിന്നും 400 മെഗാവാട്ട് വൈദ്യുതി വാങ്ങൽ കരാറിൽ എൻ എൽ സി ഇൻഡ്യയും സംസ്ഥാന വൈദ്യുതി ബോർഡും ഒപ്പു വച്ചു.
സംസ്ഥാന വൈദ്യുതി മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ എൻ എൽ സി ഇന്ത്യ ചെയർമാൻ ശ്രീ. രാകേഷ് കുമാറും, കെ എസ് ഇ ബി ചെയർമാൻ ശ്രീ. രാജൻ ഖൊ ബ്രഗടെയുമാണ് തിരുവനന്തപുരത്തു കരാർ കൈമാറിയത്. ചടങ്ങിൽ നെയ് വേലി ലിഗ്നൈറ്റ് കോർപ്പറേഷന്റെ മുതീർന്ന ഉദ്യോഗസ്ഥരായ
ശ്രീ. സിജി ജോസ്, ശ്രീ ഷാജി ജോൺ, ശ്രീ. എൽ. ചന്ദ്രശേഖർ എന്നിവരും സന്നിഹിതരായിരുന്നു. താലബിര പദ്ധതിയിൽ നിന്നും തമിഴ് നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷനും , പോണ്ടിച്ചേരി വൈദ്യുതി വകുപ്പും നേരത്തെ വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവെച്ചിരുന്നു.
***
(Release ID: 1870234)
Visitor Counter : 39