കല്‍ക്കരി മന്ത്രാലയം
azadi ka amrit mahotsav

2022 ഒക്ടോബർ 16-17 തീയതികളിൽ ഡൽഹിയിൽ, ആദ്യത്തെ ദേശീയ കൽക്കരി കോൺക്ലേവും പ്രദർശനവും നടക്കും

Posted On: 14 OCT 2022 11:01AM by PIB Thiruvananthpuram

കൽക്കരി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, ന്യൂ ഡൽഹിയിൽ 2022 ഒക്ടോബർ 16, 17 തീയതികളിൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി വേൾഡ് മൈനിംഗ് കോൺഗ്രസ്, "ഇന്ത്യൻ കൽക്കരി മേഖല-സുസ്ഥിരമായ ഖനനം ആത്മനിർഭർ ഭാരതത്തിലേക്ക്" എന്ന വിഷയത്തിൽ, ആദ്യത്തെ ദേശീയ കൽക്കരി കോൺക്ലേവും പ്രദർശനവും സംഘടിപ്പിക്കും.  

കേന്ദ്ര കൽക്കരി, ഖനി, പാർലമെന്ററികാര്യ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, കൽക്കരി, ഖനി, റെയിൽവേ സഹമന്ത്രി ശ്രീ റാവു സാഹേബ് പാട്ടീൽ ദാൻവെ എന്നിവർ കോൺക്ലേവിനെ അഭിസംബോധന ചെയ്യും.

രണ്ട് ദിവസത്തെ പരിപാടി, നയരൂപകർത്താക്കൾ, പൊതു-സ്വകാര്യ മേഖലയിലെ ഖനന കമ്പനികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പങ്കാളികൾ എന്നിവർക്ക് സംവദിക്കാനും ഇന്ത്യൻ കൽക്കരി മേഖലയെ സ്വാശ്രയ ഭാരതത്തിന്റെ ദേശീയ ദൗത്യവുമായി യോജിപ്പിക്കുന്നതിന് ആവശ്യമായ കർമ പദ്ധതി തയ്യാറാക്കാനും വേദിയൊരുക്കും.

വൈദ്യുതി മേഖലയിലും കൽക്കരി മേഖലയ്ക്കായുള്ള ഉരുക്ക് നിർമ്മാണത്തിലും ഇന്ധന സ്വയംപര്യാപ്തത,  സാങ്കേതികവിദ്യ, സുസ്ഥിരത എന്നീ മൂന്ന് പ്രധാന വിഷയങ്ങളായിരിക്കും കോൺക്ലേവിന്റെ ശ്രദ്ധാകേന്ദ്രം.

കൽക്കരി, ഖനി, ഊർജം, ഉരുക്ക്, നീതി ആയോഗ്, ഡിസാസ്റ്റർ മാനേജ്‌മെന്റ്, കൽക്കരി ഖനന കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ മൈനിംഗ് എഞ്ചിനീയറിംഗ് മേഖലയിലെ 150 ഓളം വിദ്യാർത്ഥികൾ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

സാങ്കേതിക വിദ്യ, സുസ്ഥിര വികസനം, ഐടി സംരംഭം, ഖനന സുരക്ഷയിലെ മികച്ച സമ്പ്രദായങ്ങൾ തുടങ്ങിയവയ്ക്കായുള്ള കൽക്കരി ഖനന മേഖലയുടെ സംരംഭങ്ങൾ പ്രദർശിപ്പിക്കും.
************************************
RRTN

(Release ID: 1867752) Visitor Counter : 155