പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ക്ലീൻ ഇന്ത്യാ രണ്ടാംഘട്ട പരിപാടി ഒക്ടോബർ 1 മുതൽ 31 വരെ

പോസ്റ്റഡ് ഓണ്‍: 30 SEP 2022 12:34PM by PIB Thiruvananthpuram

കേന്ദ്ര യുവജന കാര്യ, കായിക മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ക്ലീൻ ഇന്ത്യാ 2.0 പരിപാടി നാളെ (ഒക്ടോബർ 1 ന്) തുടക്കം കുറിക്കും. പൊതു സ്ഥലങ്ങൾ മാലിന്യ മുക്തമാക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ജനകീയ പങ്കാിത്തത്തോടെ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതുമാണ് പരിപാടിയുടെ ലക്‌ഷ്യം. രണ്ടാംഘട്ട ക്ലീൻ ഇന്ത്യാ പരിപാടി ഉത്തർപ്രദേശിലെ പ്രയാഗരാജിൽ ഒക്ടോബർ 1-ന് കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രി ശ്രീ അനുരാഗ് സിങ് താക്കൂർ ഉത്ഘാടനം ചെയ്യും. ഒക്ടോബർ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്ലീൻ ഇന്ത്യ 2.0 പരിപാടിയിൽ  നെഹ്റു യുവ കേന്ദ്ര , നാഷണൽ സർവീസ് സ്കീം , യൂണിസെഫ് അടക്കമുള്ള യു.എൻ ഏജൻസികൾ,  എൻ സി സി , സ്കൗട്ട്സ് & ഗൈഡ്സ് , ജില്ലാ ഭരണകൂടം , ഹരിത കർമ്മ സേന തുടങ്ങിയവ കൂട്ടായി പ്രവർത്തിക്കും. 

ദേശവ്യാപകമായി 736 ജില്ലകളിലെ ആറ് ലക്ഷം ഗ്രാമങ്ങളിൽ സംഘടിപ്പിക്കുന്ന ക്ലീൻ ഇന്ത്യാപരിപാടിയുടെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ചരിത്ര സ്മാരകങ്ങൾ, സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പൊതു റോഡുകൾ, ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ യൂത്ത് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തും.

NS


( റിലീസ് ഐ.ഡി: 1863675) സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക: English