റെയില്‍വേ മന്ത്രാലയം
പ്രധാനമന്ത്രി ഗതി ശക്തി ചട്ടക്കൂട് (ചരക്കുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പൊതു സൗകര്യങ്ങള്‍, റെയില്‍വേയുടെ പ്രത്യേക ഉപയോഗം) നടപ്പിലാക്കുന്നതിനായി റെയില്‍വേയുടെ ഭൂമി ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്ന നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനവും, ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശേഷിയും
അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 300 പി.എം ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കും
Posted On:
07 SEP 2022 3:59PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഗതി ശക്തി ചട്ടക്കൂട് (ചരക്ക് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍, പൊതു സൗകര്യങ്ങള്‍, റെയില്‍വേയുടെ പ്രത്യേക ഉപയോഗം) നടപ്പിലാക്കുന്നതിനായി റെയില്‍വേയുടെ ഭൂനയം പരിഷ്‌കരിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നേട്ടം:
1 ഇത് റെയില്‍വേയിലേക്ക് കൂടുതല്‍ ചരക്ക് ആകര്‍ഷിക്കുന്നതിനും ചരക്ക് ഗതാഗതത്തില്‍ റെയില്‍വേയുടെ മാതൃകാ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിനും സഹായിക്കും.
2 ഇത് റെയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം കൊണ്ടുവരും.
3 പി.എം ഗതി ശക്തി പരിപാടിയില്‍ പൊതുസൗകര്യങ്ങള്‍ എന്ന് വിഭാവനം ചെയ്തിട്ടുള്ളവയ്ക്കുള്ള അംഗീകാരം ഇത് ലളിതമാക്കും. വൈദ്യുതി, ഗ്യാസ്, ജലവിതരണം, ടെലികോം കേബിള്‍, മലിനജല നിര്‍മാര്‍ജ്ജനം, ഡ്രെയിനുകള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ (ഒ.എഫ്.സി), പൈപ്പ് ലൈനുകള്‍, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, ബസ് ടെര്‍മിനലുകള്‍, പ്രാദേശിക റെയില്‍ ഗതാഗതം, നഗരഗതാഗതം തുടങ്ങിയ പൊതുസൗകര്യങ്ങളുടെ വികസനത്തിന് ഇത് സംയോജിത രീതിയില്‍ സഹായിക്കും.
4. ഈ നയഭേദഗതി ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.
സാമ്പത്തിക നേട്ടങ്ങള്‍:
അധിക ചെലവുകള്‍ ഒന്നും ഉണ്ടാകില്ല. ഭൂമി പാട്ട നയം ഉദാരമാക്കുന്നത് എല്ലാ പങ്കാളികള്‍ക്കും / സേവന ദാതാക്കള്‍ക്കും / ഓപ്പറേറ്റര്‍മാര്‍ക്കും ചരക്ക് സംബന്ധമായകൂടുതല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും അവരുടെ പങ്കാളിത്തവും റെയില്‍വേയുടെ ചരക്ക് വരുമാനവും അധിക ചരക്ക് ഗതാഗതവും വര്‍ദ്ധിപ്പിക്കുന്നതിനും ആക്കം കൂട്ടും
ഗുണഫലങ്ങള്‍:
ഈ നയഭേദഗതി ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും.
വിശദാംശങ്ങള്‍:
1. റെയില്‍വേയുടെ പുതുക്കിയ ഭൂനയം അടിസ്ഥാന സൗകര്യങ്ങളുടെ സംയോജിത വികസനവും കൂടുതല്‍ കാര്‍ഗോ ടെര്‍മിനലുകളും സാദ്ധ്യമാക്കും.
2 ചരക്ക് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി റെയില്‍വേ ഭൂമി ദീര്‍ഘകാല പാട്ടത്തിന് പ്രതിവര്‍ഷം ഭൂമിയുടെ വിപണി വിലയുടെ 1.5%ന് 35 വര്‍ഷം വരെ പാട്ടത്തിന് നല്‍കുന്നു .
3. ചരക്ക് ടെര്‍മിനലുകള്‍ക്കായി റെയില്‍വേ ഭൂമി ഉപയോഗിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് സുതാര്യവും മത്സരപരവുമായ ബിഡ്ഡിംഗ് പ്രക്രിയയ്ക്ക് ശേഷം പുതിയ നയ വ്യവസ്ഥയിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരിക്കും.
4. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 പി.എം ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുകയും ഏകദേശം 1.2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
5. ഇത് ചരക്ക് ഗതാഗതത്തില്‍ റെയില്‍വേയുടെ മാതൃകാ പങ്ക് വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ മൊത്തത്തില്‍ ചരക്ക് നീക്കത്തിനുള്ള ചെലവ് കുറയ്ക്കുകയും ചെയ്യും.
6. പ്രതിവര്‍ഷം ഭൂമിയുടെ വിപണി വിലയുടെ 1.5%ന് റെയില്‍വേ ഭൂമി നല്‍കിക്കൊണ്ട്, വൈദ്യുതി, ഗ്യാസ്, ജലവിതരണം, മലിനജല നിര്‍മാര്‍ജ്ജനം, നഗരഗതാഗതം തുടങ്ങിയ പൊതു സേവന സേവനങ്ങളുടെ സംയോജിത വികസനത്തിനായി റെയില്‍വേയുടെ ഭൂവിനിയോഗവും റൈറ്റ് ഓഫ് വേയും (വഴിയ്ക്കുള്ള അവകാശവും- റോ) നയം ലളിതമാക്കുന്നു.
7. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ക്കും (ഒ.എഫ്.സി) മറ്റ് ചെറിയ വ്യാസമുള്ള ഭൂഗര്‍ഭ സൗകര്യങ്ങള്‍ക്കും, റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിന് ഒറ്റതവണ ഫീസായി 1000 രൂപ ഈടാക്കും.
8. റെയില്‍വേ ഭൂമിയില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നാമമാത്രമായ ചിലവില്‍ റെയില്‍വേ ഭൂമി ഉപയോഗിക്കാന്‍ നയം വ്യവസ്ഥ ചെയ്യുന്നു.
9. പ്രതിവര്‍ഷം ഒരു ചതുരശ്ര മീറ്ററിന് 1 രൂപ എന്ന നാമമാത്ര വാര്‍ഷിക ഫീസില്‍ റെയില്‍വേ ഭൂമിയില്‍ സാമൂഹിക അടിസ്ഥാന സൗകര്യ വികസനം (പി.പി.പി വഴിയുള്ള ആശുപത്രികള്‍, കേന്ദ്രീയ വിദ്യാലയ സംഘട്ടന്‍ വഴിയുള്ള സ്‌കൂളുകള്‍ എന്നിവ പോലുള്ളവ) നയം പ്രോത്സാഹിപ്പിക്കുന്നു. .
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യവും:
1.മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് 90 ദിവസത്തിനകം സമഗ്ര നയരേഖ തയ്യാറാക്കി നടപ്പാക്കും.
2. പി.എം ഗതി ശക്തി പരിപാടിക്ക് കീഴില്‍ വിഭാവനം ചെയ്ത പൊതുസൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതികള്‍ ലളിതമാക്കും.
3. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 പി.എം ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കും.
പശ്ചാത്തലം:
റെയില്‍വേ സ്ഥാപനങ്ങളും ശൃംഖലയും രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നതാണ്. എന്നിരുന്നാലും, നിലവിലുള്ള ഭൂനയങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി നല്ലനിലയില്‍ സംയോജിക്കാന്‍ റെയില്‍വേയ്ക്ക് കഴിയില്ല. അതിനാല്‍, പ്രധാനമന്ത്രി ഗതി ശക്തി ചട്ടക്കൂടിന് കീഴില്‍ രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള സംയോജിത ആസൂത്രണവും വികസനവും പ്രാപ്തമാക്കുന്നതിന് റെയില്‍വേയുടെ ഭൂമി പാട്ട നയം കാര്യക്ഷമമാക്കുകയും ലളിതമാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.
റെയില്‍വേയുമായി ബന്ധപ്പെട്ട ഏതൊരു പ്രവര്‍ത്തനത്തിനും അഞ്ച് വര്‍ഷം വരെ ഹ്രസ്വകാലത്തേക്ക് റെയില്‍വേ ഭൂമിക്ക് ലൈസന്‍സ് നല്‍കാന്‍ മാത്രമേ നിലവിലുള്ള നയം അനുവദിക്കുന്നുള്ളു. അത്തരം ഹ്രസ്വകാല ലൈസന്‍സ് കാലയളവ് ബഹുമാതൃകാ കാര്‍ഗോ ഹബുകള്‍ സൃഷ്ടിക്കുന്നതിന് പ്രമുഖരായ നിക്ഷേപകരെ ആകര്‍ഷിക്കുന്നില്ല. ഗവണ്‍മെന്റിന് വേണ്ടി പ്രധാനമായും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് (പി.എസ്.യു) റെയില്‍വേയുടെ ഭൂമി 35 വര്‍ഷം വരെയുള്ള ദീര്‍ഘകാല പാട്ടത്തിന് നല്‍കുന്നതിന് അനുമതിയുണ്ട്, അത് കാര്‍ഗോ ടെര്‍മിനലുകളിലെ നിക്ഷേപത്തിന്റെ പരിധി പരിമിതപ്പെടുത്തുന്നു. റെയിവേ ഗതാഗതത്തിന്റെ കാര്യക്ഷമമായ മാര്‍ഗ്ഗമായതിനാല്‍ വ്യവസായത്തിലെ ചരക്ക്‌നീക്ക ചെലവ് കുറയ്ക്കുന്നതിന് റെയില്‍ വഴി കൂടുതല്‍ ചരക്ക് കടത്തേണ്ടത് അത്യാവശ്യമാണ്. ചരക്ക് ഗതാഗതത്തില്‍ റെയിവേ മാതൃകാ വിഹിതം വര്‍ദ്ധിപ്പിക്കാന്‍, കൂടുതല്‍ കാര്‍ഗോ ടെര്‍മിനലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഭൂമി പാട്ടത്തിന് നല്‍കുന്ന നയത്തില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണ്.
--ND--
(Release ID: 1857508)
Visitor Counter : 117