ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 213.52 കോടി കവിഞ്ഞു
12-14 വയസ് പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തത് 4.04 കോടിയിലധികം ആദ്യ ഡോസ് വാക്സിനുകള്‍
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 53,974
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,910 പേര്‍ക്ക്
രോഗമുക്തി നിരക്ക് നിലവില്‍ 98.69%
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.15%
Posted On:
05 SEP 2022 9:36AM by PIB Thiruvananthpuram
ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 213.52 കോടി (2,13,52,74,945) പിന്നിട്ടു.
12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് 2022 മാര്‍ച്ച് 16 ന് ആരംഭിച്ചു. 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള COVID-19 വാക്സിനേഷന്‍ 2022 മാര്‍ച്ച് 16-ന് ആരംഭിച്ചു. ഇതുവരെ 4.04 കോടിയിലധികം (4,04,65,525) കൗമാരക്കാര്‍ക്ക് കോവിഡ്-19 കുത്തിവയ്പിന്റെ ആദ്യ ഡോസ് നല്‍കി. അതുപോലെ, 18-59 പ്രായമുള്ളവര്‍ക്കുള്ള കോവിഡ്-19 മുന്‍കരുതല്‍ ഡോസ് 2022 ഏപ്രില്‍ 10 മുതല്‍ ആരംഭിച്ചു.
ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:
ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,04,14,283
രണ്ടാം ഡോസ് 1,01,08,793
കരുതല്‍ ഡോസ് 68,08,200
മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,84,35,011
രണ്ടാം ഡോസ് 1,77,02,579
കരുതല്‍ ഡോസ് 1,32,46,387
12-14 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 4,04,65,525
രണ്ടാം ഡോസ് 3,04,78,434
15-18 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 6,17,29,479
രണ്ടാം ഡോസ് 5,24,75,965
18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 56,07,25,224
രണ്ടാം ഡോസ് 51,36,62,006
കരുതല്‍ ഡോസ് 6,85,11,275
45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 20,39,31,989
രണ്ടാം ഡോസ് 19,64,59,678
കരുതല്‍ ഡോസ് 3,76,38,150
60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 12,76,00,113
രണ്ടാം ഡോസ് 12,28,02,206
കരുതല്‍ ഡോസ് 4,20,79,648
കരുതല്‍ ഡോസ് 16,82,83,660
ആകെ 2,13,52,74,945
രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 53,974; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.12% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.69 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,034 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,38,80,464 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5,910 പേര്‍ക്കാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,27,313 പരിശോധനകള്‍ നടത്തി. ആകെ 88.73 കോടിയിലേറെ (88,73,79,274) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.15 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.60 ശതമാനമാണ്.
ND
**
(Release ID: 1856748)
Visitor Counter : 149