രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കൊച്ചിയിലെ CSL-ൽ നിർമ്മിക്കുന്ന ASW SWC പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന് കീൽ സ്ഥാപിച്ചു

Posted On: 31 AUG 2022 11:15AM by PIB Thiruvananthpuramന്യൂഡൽഹി, ഓഗസ്റ്റ് 31,2022

കൊച്ചിയിലെ CSL നിർമ്മിക്കുന്ന ആന്റി സബ്മറൈൻ വാർഫെയർ ഷാലോ ക്രാഫ്റ്റ് (ASW SWC) പദ്ധതിയിലുൾപ്പെട്ട ആദ്യ യുദ്ധക്കപ്പലിന്റെ (BY 523, Mahe) കീലിടൽ കർമ്മം, വൈസ് അഡ്മിറൽ കിരൺ ദേശ്മുഖ്, CWP&A; ശ്രീ മധു എസ് നായർ, CMD, CSL എന്നിവരും  ഇന്ത്യൻ നേവിയിലെയും CSL-ഇൻറ്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ 2022 ഓഗസ്റ്റ് 30 ന്  നടന്നു.

'ആത്മ നിർഭർ ഭാരത്', ഇന്ത്യയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികളോടുള്ള പ്രതിബദ്ധതയ്ക്ക് ഈ കപ്പലുകളുടെ നിർമ്മാണം വലിയ ഉത്തേജനമാണെന്ന് ചടങ്ങിൽ സംസാരിച്ച വൈസ് അഡ്മിറൽ കിരൺ ദേശ്മുഖ്, CWP&A എടുത്തുപറഞ്ഞു. കപ്പൽനിർമ്മാണ പ്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ് കീലിടൽ കർമ്മമെന്നും, പൂർണ്ണമായി നിർമ്മിച്ച വിവിധ ബ്ലോക്കുകൾ കപ്പലിലേക്ക് സംയോജിപ്പിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും മുഖ്യാതിഥി സൂചിപ്പിച്ചു.

സമുദ്രാന്തർഭാഗത്തുള്ള ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി ഇവ തീരപ്രദേശങ്ങളിൽ ഉപരിതല നിരീക്ഷണം നടത്തുമെന്നും CWP&A കൂട്ടിച്ചേർത്തു.

 
 
RRTN/SKY
 


(Release ID: 1855758) Visitor Counter : 40


Read this release in: English , Urdu , Marathi , Hindi