രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'ഉദാരശക്തി' സൈനികാഭ്യാസത്തിന് സമാപനം

Posted On: 18 AUG 2022 1:41PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 18, 2022  

ഇന്ത്യൻ വ്യോമസേനയും (ഐഎഎഫ്) റോയൽ മലേഷ്യൻ എയർ ഫോഴ്‌സും (ആർഎംഎഎഫ്) തമ്മിലുള്ള  `ഉദാരശക്തി' എന്ന ഉഭയകക്ഷി സൈനിക അഭ്യാസം 2022 ഓഗസ്റ്റ് 16-ന് കുവാന്തനിലെ ആർഎംഎഎഫ് എയർ ബേസിൽ സമാപിച്ചു.

നാല് ദിവസം നീണ്ടുനിന്ന ഈ അഭ്യാസത്തിൽ രണ്ട് വ്യോമസേനകളും ഒന്നിലധികം മേഘലകളിലും വ്യായാമ ക്രമീകരണങ്ങളിലും സങ്കീർണ്ണമായ വ്യോമാക്രണ അഭ്യാസങ്ങളിലൂടെ യോജിച്ച് പ്രവർത്തിച്ചു. അഭ്യാസത്തിലുടനീളം, പങ്കെടുത്ത എല്ലാവരും ഉയർന്ന നിലവാരത്തിലുള്ള പ്രൊഫഷണലിസം കാഴ്ചവച്ചു.

'ഉദാരശക്തി' ഇരു വ്യോമസേനകൾക്കും പരസ്‌പരം മികച്ച രീതികൾ പങ്കുവെക്കാനുള്ള അവസരം നൽകി.  പരമ്പരാഗതമായ സമാപന ചടങ്ങിലൂടെ അഭ്യാസം അവസാനിച്ചു. എയർ ബേസിന് മുകളിലൂടെ Su-30MKI, Su-30 MKM വിമാനങ്ങളുടെ ഏഴ് വിമാന രൂപീകരണ ഫ്ലൈ പാസ്റ്റും നടന്നു.

പിച്ച് ബ്ലാക്ക്-22 അഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന സംഘം ഇനി ഓസ്‌ട്രേലിയയിലെ ഡാർവിനിലേക്ക് പറക്കും

 


(Release ID: 1852847) Visitor Counter : 205


Read this release in: Marathi , English , Urdu , Tamil