പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
തൃശൂർ സർക്കിളിലെ എഎസ്ഐയുടെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾ
Posted On:
12 AUG 2022 3:45PM by PIB Thiruvananthpuram
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, തൃശൂർ സർക്കിൾ 2022 ഓഗസ്റ്റ് 8 മുതൽ 15 വരെ പാലക്കാട് കോട്ട, സെന്റ് ആഞ്ചലോ കോട്ട, ബേക്കൽ കോട്ട, അഞ്ചു തെങ്ങ് കോട്ട എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത കേന്ദ്ര സംരക്ഷിത സ്മാരകങ്ങളിൽ ത്രിവർണ്ണ പ്രകാശാലങ്കാരത്തോടൊപ്പം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ, തൃശൂർ സർക്കിളിന് കീഴിലുള്ള 29 സ്മാരകങ്ങളിലും/സ്ഥലങ്ങളിലും 2022 ഓഗസ്റ്റ് 8 മുതൽ 15 വരെ സ്വച്ഛത അഭിയാന്റെ കീഴിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു.
ഓഗസ്റ്റ് 15-ന് ബേക്കൽ കോട്ട, സെന്റ് ആഞ്ചലോ കോട്ട, പാലക്കാട് കോട്ട എന്നിവിടങ്ങളിൽ 15 മീറ്റർ ഉയരമുള്ള സ്ഥിരംകൊടിമരത്തിൽ നിന്ന് ദേശീയ പതാക ഉയർത്തും. കൂടാതെ, തലശ്ശേരിക്കോട്ട, ജൈന ക്ഷേത്രം, സുൽത്താൻ ബത്തേരി, അഞ്ചു തെങ്ങ് കോട്ട എന്നിവയും പതാക ഉയർത്തൽ ചടങ്ങുകൾക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. യുദ്ധ വീരന്മാർ/സ്വാതന്ത്ര്യ സമര സേനാനികൾ/പത്മശ്രീ പുരസ്‌കാര ജേതാക്കൾ പതാക ഉയർത്തും.
പാലക്കാട് കോട്ടയെ മിഷൻ അമൃത് സരോവർ-ജൽ ധരോഹർ സംരക്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓഗസ്റ്റ് 12 മുതൽ 15 വരെ ഇവിടെ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.
***
(Release ID: 1851240)
Visitor Counter : 36