കൃഷി മന്ത്രാലയം
azadi ka amrit mahotsav

കുറഞ്ഞ താങ്ങുവില (MSP): ആനുകൂല്യങ്ങളും ആശങ്കകളും

Posted On: 05 AUG 2022 3:58PM by PIB Thiruvananthpuram

"കർഷകർക്ക് കുറഞ്ഞ താങ്ങുവില മൂലമുള്ള ഫലപ്രാപ്തി" എന്ന തലക്കെട്ടിൽ 2016-ൽ നിതി ആയോഗ് നടത്തിയ പഠനത്തിൽ ഗവണ്മെന്റ് പ്രഖ്യാപിച്ച MSP 78% കർഷകരെയും അത്യുത്പാദനശേഷിയുള്ള വിത്തുകൾ, ജൈവ വളം, രാസവളം, കീടനാശിനികൾ, മെച്ചപ്പെട്ട വിളവെടുപ്പ് സമ്പ്രദായങ്ങൾ തുടങ്ങി മെച്ചപ്പെട്ട കൃഷിരീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചു.

നെല്ലിനും ഗോതമ്പിനും FCI, സംസ്ഥാന ഏജൻസികൾ എന്നിവ മുഖേന ഗവണ്മെന്റ് താങ്ങു വില ഉറപ്പാക്കുന്നു. ഈ നയത്തിന് കീഴിൽ, നിശ്ചിത കാലയളവിനുള്ളിൽ കർഷകർ വാഗ്ദാനം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ ഗവണ്മെന്റ് നിർദ്ദേശിച്ചിരിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി, കേന്ദ്ര പൂളിനായി FCI-യും സംസ്ഥാന ഗവണ്മെന്റ് ഏജൻസികളും MSP നിരക്കിൽ വാങ്ങുന്നു.

കൂടാതെ, പ്രധാൻ മന്ത്രി അന്നദാതാ ആയ് സംരക്ഷൻ അഭിയാന്റെ (PM-AASHA)  വില പിന്തുണ പദ്ധതിയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന്, ന്യായമായ ശരാശരി ഗുണനിലവാരമുള്ള (Fair Average Quality -FAQ) എണ്ണക്കുരുക്കൾ, പയർവർഗ്ഗങ്ങൾ, കൊപ്ര എന്നിവ അതിന്റെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംഭരിക്കുന്നു.

2018-19 ലെ കേന്ദ്ര ബജറ്റ് MSP, ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടി വില ലഭിക്കും വിധം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള ആശയം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച്, 2018-19 കാർഷിക വർഷം മുതൽ, നിർദ്ദിഷ്ട ഖാരിഫ് (ഗോതമ്പ് ഉൾപ്പെടെ), റാബി, മറ്റ് വാണിജ്യ വിളകൾ എന്നിവയ്‌ക്കുള്ള MSP ഗവണ്മെന്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാജ് യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.


RRTN

***


(Release ID: 1848819) Visitor Counter : 154


Read this release in: English , Urdu