വനിതാ, ശിശു വികസന മന്ത്രാലയം
അനുബന്ധ പോഷകാഹാര പദ്ധതിയിൽ ആധാറിന്റെ ആവശ്യകത
Posted On:
05 AUG 2022 12:44PM by PIB Thiruvananthpuram
അങ്കണവാടി സേവന പദ്ധതിയുടെ ഭാഗമായ അനുബന്ധ പോഷകാഹാര പദ്ധതി പ്രകാരം കുട്ടികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമല്ല. പദ്ധതിയുടെ കീഴിലുള്ള ആനുകൂല്യങ്ങൾ അമ്മയുടെ ആധാർ കാർഡ് ഉപയോഗിച്ച് കുഞ്ഞിന് നൽകാൻ കഴിയും.
അങ്കണവാടി സേവന പദ്ധതി മന്ത്രാലയം ഡിജിറ്റൈസ് ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും, ഏതെങ്കിലും കാരണത്താൽ സംസ്ഥാനത്തിനകത്തു മറ്റെവിടെയെങ്കിലും പോയതോ സംസ്ഥാനത്തിന് പുറത്തു പോയതോ ആയ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ തുടങ്ങിയ ഗുണഭോക്താക്കൾക്ക് പോഷകാഹാരം തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിന് മന്ത്രാലയത്തിന്റെ പോഷൻ ട്രാക്കർ ആപ്പ് വഴി കഴിയുന്നു. കുടിയേറ്റ ഗുണഭോക്താക്കൾക്ക് പോഷകാഹാര ലഭ്യത സുഗമമാക്കുന്നതിന് ഒരു അങ്കണവാടി കേന്ദ്രത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിനുള്ള ഒരു മൈഗ്രേഷൻ മൊഡ്യൂൾ പോഷൻ ട്രാക്കറിൽ നൽകിയിട്ടുണ്ട്.
പോഷൻ ട്രാക്കർ പ്രകാരം ഇതുവരെ ഏകദേശം 10.63 കോടി ഗുണഭോക്താക്കൾ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 5.61 കോടി ഗുണഭോക്താക്കളുടെ (ഏകദേശം 53%) ആധാർ പരിശോധിച്ചു. കേരളത്തിൽ ഏകദേശം 10,37,706 ഗുണഭോക്താക്കളിൽ 33% പേരുടെ ആധാർ പരിശോധിച്ചു.
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയാണ് ഈ വിവരം ഇന്ന് ലോക് സഭയിൽ രേഖാമൂലം മറുപടിയായി അറിയിച്ചത്.
RRTN
****
(Release ID: 1848777)
Visitor Counter : 144