സാംസ്‌കാരിക മന്ത്രാലയം

എംപിമാരുടെ ‘ഹർ ഘർ തിരംഗ’ ബൈക്ക് റാലി ചെങ്കോട്ടയിൽ നിന്ന് ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

Posted On: 03 AUG 2022 7:42PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 3, 2022

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സന്ദേശവും ദേശീയ പതാകയുമായുള്ള വൈകാരിക ബന്ധവും ജനങ്ങളിലേക്ക് എത്തിക്കാൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ഇന്ന് പാർലമെന്റ് അംഗങ്ങളോടും മറ്റ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ആഹ്വാനം ചെയ്തു.

ചെങ്കോട്ടയിൽ നിന്ന് വിജയ് ചൗക്കിലേക്ക് എംപിമാരുടെ ‘ഹർ ഘർ തിരംഗ’ ബൈക്ക് റാലി ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ പൗരന്മാരും ദേശീയ പതാകയും തമ്മിൽ വൈകാരികമായ അടുപ്പം വളർത്തിയെടുക്കുന്നത് ലക്ഷ്യമാക്കിയുള്ള കേന്ദ്ര ഗവൺമെന്റ് സംരംഭമായ ‘ഹർ ഘർ തിരംഗ’യെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനാണ് സാംസ്കാരിക മന്ത്രാലയം റാലി സംഘടിപ്പിച്ചത്. വിവിധ കേന്ദ്രമന്ത്രിമാരും ബൈക്ക് റാലിയിൽ പങ്കെടുത്തു.

ദേശീയ പതാക ഉയർത്തുന്നത്, നമ്മുടെ ദേശീയ മൂല്യങ്ങളായ മൈത്രി, ഐക്യം, സാർവത്രിക സാഹോദര്യം എന്നിവയെ പ്രതിഫലിപ്പിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതായി ഈ സംരംഭത്തിന് സാംസ്കാരിക മന്ത്രാലയത്തെ അഭിനന്ദിച്ചുകൊണ്ട് ശ്രീ നായിഡു പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ശ്രീ പിയൂഷ് ഗോയൽ, ശ്രീ പ്രഹ്ലാദ് ജോഷി, ശ്രീ കിഷൻ റെഡ്ഡി, ശ്രീമതി സ്മൃതി ഇറാനി, ശ്രീ അനുരാഗ് ഠാക്കൂർ, ശ്രീ അർജുൻ റാം മേഘ്‌വാൾ, ശ്രീമതി മീനാക്ഷി ലേഖി, ശ്രീ വി മുരളീധരൻ എന്നിവരും നിരവധി എംപിമാരും ചടങ്ങിൽ പങ്കെടുത്തു.

 
***********************************************************************
 
RRTN


(Release ID: 1848293) Visitor Counter : 74


Read this release in: English , Urdu , Hindi