ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ റവന്യൂകമ്മി സഹായധനം അനുവദിച്ചു; കേരളത്തിന് 1097.83 കോടി രൂപ ലഭിക്കും

Posted On: 03 AUG 2022 3:40PM by PIB Thiruvananthpuram

ധനമന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ് ഇന്ന് (ബുധനാഴ്ച), 14 സംസ്ഥാനങ്ങൾക്കുള്ള പ്രതിമാസ പോസ്റ്റ് ഡെവലൂഷൻ റവന്യൂകമ്മി സഹായധനത്തിന്റെ (Post Devolution Revenue Deficit Grant - PDRDG) അഞ്ചാമത്തെ ഗഡുവായ 7,183.42 കോടി രൂപ അനുവദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരമാണ് ഗ്രാന്റ് അനുവദിച്ചിരിക്കുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തുല്യ പ്രതിമാസ ഗഡുക്കളായി ശുപാർശ ചെയ്യപ്പെട്ട സഹായധനം ധനവിനിയോഗ വകുപ്പ് സംസ്ഥാനങ്ങൾക്ക് അനുവദിക്കും. 2022 ഓഗസ്റ്റ് മാസത്തെ അഞ്ചാമത്തെ ഗഡു അനുവദിച്ചതോടെ, 2022-23ൽ സംസ്ഥാനങ്ങൾക്ക് അനുവദിച്ച റവന്യൂകമ്മി സഹായധനം ആകെ 35,917.08 കോടി രൂപയായി ഉയർന്നു.

ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം, ധനകാര്യ കമ്മീഷനുകളുടെ ശുപാർശകൾക്കനുസൃതമായി പോസ്റ്റ്- ഡെവലൂഷന് ശേഷമുള്ള റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് PDRD ഗ്രാന്റ്.

2022-23 കാലയളവിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ PDRD സഹായധനം ശുപാർശ ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: കേരളം, ആന്ധ്രാപ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ.

 

2022-23-ലേയ്‌ക്ക് ശുപാർശ ചെയ്‌ത PDRD സഹായധനത്തിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും അഞ്ചാം ഗഡുവായി സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും ഇനിപ്പറയുന്നു:
 

(Rs in crore)

S. No.

Name of State

PDRDG recommended by FC-XV for the year 2022-23.

5th instalment released for the month of August, 2022.

Total PDRDG released to States during 2022-23.

1

Andhra Pradesh

10,549

879.08

4395.42

2

Assam

4,890

407.50

2037.50

3

Himachal Pradesh

9,377

781.42

3907.08

4

Kerala

13,174

1097.83

5489.17

5

Manipur

2,310

192.50

962.50

6

Meghalaya

1,033

86.08

430.42

7

Mizoram

1,615

134.58

672.92

8

Nagaland

4,530

377.50

1887.50

9

Punjab

8,274

689.50

3447.50

10

Rajasthan

4,862

405.17

2025.83

11

Sikkim

440

36.67

183.33

12

Tripura

4,423

368.58

1842.92

13

Uttarakhand

7,137

594.75

2973.75

14

West Bengal

13,587

1132.25

5661.25

 

****(Release ID: 1847930) Visitor Counter : 62