കൃഷി മന്ത്രാലയം
കശുമാവ് നഴ്സറികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം
प्रविष्टि तिथि:
22 JUL 2022 4:19PM by PIB Thiruvananthpuram
കേരളത്തിൽ ചെറുതും വലുതുമായ കശുമാവ് നഴ്സറികൾ (7.5 മുതൽ 20 ലക്ഷം വരെ ഓരോ നഴ്സറിക്കും) സ്ഥാപിക്കുന്നതിന്നതിനുള്ള ബാക്ക്-എൻഡ്ഡ് സബ്സിഡി പദ്ധതിക്ക് കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ കശുവണ്ടി, കൊക്കോ വികസന ഡയറക്ടറേറ്റ് തുടക്കമിട്ടു. രാജ്യത്ത്, കശുവണ്ടി കൃഷിയുമായി ബന്ധപ്പെട്ട പുതിയ നടീലിനും/പുനർ നടീലിനും ആവശ്യമായ ഉയർന്ന വിളവ് നൽകുന്ന മികച്ച നിലവാരമുള്ള നടീൽ ഇനങ്ങളുടെ ഉത്പാദനവും വിതരണവുമാണ് പദ്ധതിയുടെ ലക്ഷ്യം.
നഴ്സറി വളർത്തുന്നതിന് അനുയോജ്യമായ സ്ഥലമുള്ള രജിസ്റ്റർ ചെയ്ത/അംഗീകൃത സ്വകാര്യ, നിർദ്ദിഷ്ട നഴ്സറി ഉടമകൾക്ക് ഈ പദ്ധതി പ്രകാരം സഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.dccd.gov.in ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത് - ശ്രീ ദാദാസാഹേബ് ദേശായി, ഡെപ്യൂട്ടി ഡയറക്ടർ (ഫോൺ: 0484-2377151).
***
(रिलीज़ आईडी: 1843878)
आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें:
English