വ്യോമയാന മന്ത്രാലയം

ഉഡാൻ പദ്ധതി പ്രകാരം അഞ്ച് വർഷത്തിനുള്ളിൽ വാർഷിക യാത്രക്കാരുടെ എണ്ണം 2.6 ലക്ഷത്തിൽ നിന്ന് 33 ലക്ഷമായി ഉയർന്നു

Posted On: 21 JUL 2022 2:51PM by PIB Thiruvananthpuram

 

ന്യൂ ഡൽഹി: ജൂലൈ 20, 2022

ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ വിമാനയാത്ര ഉറപ്പാക്കുക വഴി രാജ്യത്തെ ഉപയോഗിക്കപ്പെടാത്തതും  പരിമിതമായി ഉപയോഗിക്കുന്നതുമായ വിമാനത്താവളങ്ങളിൽ നിന്ന് പ്രാദേശിക എയർ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം റീജിയണൽ കണക്റ്റിവിറ്റി സ്കീം (ആർസിഎസ്)- ഉഡാൻ, 21-10-2016-ന് ആരംഭിച്ചു. ഇതുവരെ, 2 ജല എയറോഡ്രോമുകളും 8 ഹെലിപോർട്ടുകളും ഉൾപ്പെടെ 68 ഉഡാൻ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 425 ഉഡാൻ റൂട്ടുകൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരം കണ്ണൂരിലെ ഗ്രീൻഫീൽഡ് വിമാനത്താവളം ഇതിനകം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഉഡാൻ പദ്ധതിയുടെ തുടക്കം മുതൽ അതിന്റെ പ്രയോജനം നേടിയ വിമാന യാത്രക്കാരുടെ വർഷം തിരിച്ചുള്ള വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

1. 2017-18-   2,63,166

2. 2018-19- 12,40,896

3. 2019-20- 29,91,337

4. 2020-21- 14,98,066

5. 2021-22- 32,99,860

സംസ്ഥാന ഗവൺമെന്റ്, എഎഐ, സിവിൽ എൻക്ലേവുകൾ, സിപിഎസ്ഇ-കൾ, ഹെലിപാഡുകൾ, ജല  എയറോഡ്രോമുകൾ എന്നിവയുടെ കീഴിലുള്ള എയർപോർട്ടുകൾക്കുള്ള "ഉപയോഗിക്കപ്പെടാത്തതും പരിമിതമായി ഉപയോഗിക്കുന്നതുമായ വിമാനത്താവളങ്ങളുടെ പുനരുജ്ജീവനം" പദ്ധതിക്ക് മൊത്തം 4,500 കോടി രൂപ ചെലവിൽ ഗവണ്മെന്റ് അംഗീകാരം നൽകി. ഈ പദ്ധതിയുടെ കീഴിൽ 30.06.2022 വരെ ചിലവായത് 2,610 കോടി രൂപയാണ്.

ഇന്ന് ലോക്‌ സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വ്യോമയാന സഹമന്ത്രി ജനറൽ (ഡോ.) വി.കെ. സിംഗ് ആണ് ഈ വിവരം അറിയിച്ചത്.


RRTN/SKY



(Release ID: 1843463) Visitor Counter : 123


Read this release in: English , Urdu , Bengali