ഭൗമശാസ്ത്ര മന്ത്രാലയം
വിവിധ വിഷയങ്ങളിൽ ഇന്ത്യ താജിക്കിസ്ഥാൻ ഉഭയകക്ഷിചർച്ച .
Posted On:
30 JUN 2022 2:52PM by PIB Thiruvananthpuram
ന്യൂഡൽഹി , ജൂൺ 30 ,2022
പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന യുഎൻ ഓഷ്യൻ കോൺഫറൻസ്ന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര- സാങ്കേതിക വിദ്യ, ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗ്, താജിക്കിസ്ഥാൻ ഊർജ, ജലവിഭവ മന്ത്രി ദലേർ ജുമാ ഷോഫാഖിറുമായി ഉഭയകക്ഷി താല്പര്യമുള്ള വിഷയങ്ങളിൽ ചർച്ച നടത്തി.
ഹിമാനി നിരീക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള ജലവിഭവ ഗവേഷണം, പാരമ്പര്യേതര ഊർജം തുടങ്ങിയവയിൽ ഇരു മന്ത്രിമാരും ചർച്ച ചെയ്തു. സുസ്ഥിര വികസനത്തിനായി ആഗോള ജല പ്രവർത്തനത്തെയും ജലത്തിന്റെ കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവർത്തനത്തെയും പിന്തുണയ്ക്കാൻ താജിക്കിസ്ഥാൻ മന്ത്രി ഇന്ത്യയോട് അഭ്യർത്ഥിച്ചു. താജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെ ഈ വർഷം ജനുവരിയിൽ വിർച്യുലായി നടന്ന ഇന്ത്യ-മധ്യേഷ്യ ഉച്ചകോടിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച കാര്യം ഡോ. ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. മധ്യേഷ്യൻ രാജ്യങ്ങളും ഇന്ത്യയുമായുള്ള സമഗ്രവും സുസ്ഥിരവുമായ ഇന്ത്യ-മധ്യേഷ്യ പങ്കാളിത്തത്തെ ഈ ഉച്ചകോടി പ്രതിനിധീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സാമ്പത്തികം, വ്യാപാരം, ധനകാര്യം, നിക്ഷേപം, സ്വകാര്യ മേഖല, വ്യവസായം, പുതിയ സാങ്കേതികവിദ്യകൾ, ഗതാഗതം, കൃഷി, ഊർജം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ച് 2020-ൽ വ്യാപാര-സാമ്പത്തിക, ശാസ്ത്ര സാങ്കേതിക സഹകരണം സംബന്ധിച്ച താജിക്കിസ്ഥാനിലെയും ഇന്ത്യയുടെയും ഇന്റർ ഗവൺമെന്റൽ കമ്മീഷന്റെ 11-ാമത് യോഗത്തിൽ ചർച്ച ചെയ്തതായി ഡോ ജിതേന്ദ്ര സിംഗ് പരാമർശിച്ചു.
2018 ൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ താജിക്കിസ്ഥാൻ സന്ദർശന വേളയിൽ, ബഹിരാകാശ സാങ്കേതികവിദ്യയുടെ സമാധാനപരമായ ഉപയോഗം, ദുരന്തനിവാരണം, പുനരുപയോഗ ഊർജം, കാർഷിക ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ എട്ട് ധാരണാപത്രങ്ങൾ/കരാറുകളിൽ ഒപ്പുവെച്ചതായി ഡോ ജിതേന്ദ്ര സിംഗ്, താജിക്ക് പ്രതിനിധി ദലേർ ജുമാ ഷോഫാഖിറിനോട് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തെ രണ്ട് മന്ത്രിമാരും അഭിനന്ദിക്കുകയും ഭാവിയിൽ പങ്കാളിത്തം ശക്തമായി വളരും എന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു .
ഇന്ത്യയും താജിക്കിസ്ഥാനും പരമ്പരാഗതമായി ഊഷ്മളമായ ബന്ധം പങ്കിടുന്നു. ഔഷധം, ആരോഗ്യ സംവിധാനം, രാസവസ്തുക്കൾ തുടങ്ങി ഒന്നിലധികം മേഖലകളിൽ സഹകരിച്ചു വരികയാണ്.പ്രധാനമന്ത്രി ശ്രീ മോദിയുടെ കീഴിൽ,പ്രത്യേകിച്ച് കോവിഡ് മഹാമാരിക്ക് ശേഷം ഈ മേഖലകൾക്കെല്ലാം പ്രത്യേക ഉത്തേജനം ലഭിച്ചിട്ടുണ്ട് .
IE/SKY
(Release ID: 1838247)
Visitor Counter : 163