പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

"കാലാവസ്ഥാ വ്യതിയാനവും പുനരുപയോഗ ഊർജവും" സിടിസിആർഐ പ്രഭാഷണം സംഘടിപ്പിച്ചു

Posted On: 10 JUN 2022 5:04PM by PIB Thiruvananthpuram

 

സൗരോർജ്ജം, ജലം, കാറ്റിൽ നിന്നുള്ള ഊർജ്ജം തുടങ്ങിയ  പ്രകൃതി വിഭവങ്ങളുടെ യുക്തിസഹമായ ഉപയോഗത്തിലൂടെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള വഴികൾ അന്വേഷിക്കണമെന്ന് ഡോ.ആർ.വി.ജി മേനോൻ അഭിപ്രായപ്പെട്ടു. 

കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ  കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണകേന്ദ്ര(സിടിസിആർഐ) ത്തിൽ “കാലാവസ്ഥാ വ്യതിയാനവും പുനരുപയോഗ ഊർജവും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച  ശ്രീ വിശാഖം തിരുനാൾ എൻഡോവ്‌മെന്റ് പ്രഭാഷണം  നടത്തുകയായിരുന്നു അനെർട്ടിന്റെയും ഐആർടിസിയുടെയും മുൻ ഡയറക്ടർ   കൂടിയായ അദ്ദേഹം.   ജൈവ  ഇന്ധനത്തിന്റെയും,  ജൈവ  ഡീസലിന്റെയും ഉപയോഗം കൂട്ടണമെന്നും  ചെയ്യണമെന്നും  അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സുമായി ചേർന്നാണ് പ്രഭാഷണം   സംഘടിപ്പിച്ചത്. 
സിടിസിആർഐ  ഡയറക്ടർ ഡോ.എം.എൻ.ഷീല അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം  ശ്രീ.  ആദിത്യ വർമ്മ പ്രത്യേക പ്രഭാഷണം നടത്തി. ഐ എസ് ആർ സി  അംഗങ്ങൾ,  ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 200-ഓളം പേർ ചടങ്ങിൽ ഹൈബ്രിഡ് മോഡിൽ പങ്കെടുത്തു. ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സ് വൈസ് പ്രസിഡന്റ് ഡോ.ജെ.ശ്രീകുമാർ സ്വാഗതവും   ജോയിന്റ് സെക്രട്ടറി ഡോ.വിശാലാക്ഷി ചന്ദ്ര നന്ദിയും പറഞ്ഞു.

 

-ND-


(Release ID: 1832927) Visitor Counter : 94


Read this release in: Malayalam , English