പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

പ്രസിദ്ധീകരണങ്ങളുടെ വാര്‍ഷിക സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി

Posted On: 24 MAY 2022 5:53PM by PIB Thiruvananthpuram

പ്രസിദ്ധീകരണങ്ങളുടെ വാര്‍ഷിക സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയാതായി രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോര്‍ ഇന്ത്യ (ആർ എൻ ഐ)  അറിയിച്ചു 

എല്ലാ പ്രസാധകരും  രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഫോര്‍ ഇന്ത്യയുടെ   വെബ്സൈായ  www.egov.rni.nic.in വഴി 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള  വാര്‍ഷിക സ്റ്റേറ്റ്‌മെന്റ്  ഫയല്‍ ചെയ്യണം.

മുന്‍ വര്‍ഷങ്ങളില്‍ (2018-19 മുതല്‍ 2020-21 വരെ) വാര്‍ഷിക സ്റ്റേറ്റ്മെന്റുകള്‍ ഫയല്‍ ചെയ്യാത്ത പ്രസാധകര്‍ക്ക് പ്രതിവര്‍ഷത്തേക്ക് 1000/- രൂപ പിഴയോടെ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ വാര്‍ഷിക സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്  011-24363241 എന്ന ഫോണ്‍ നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത്  മുതല്‍ വെകിട്ട് അഞ്ചു വരെ ബന്ധപ്പെടാം. കൂടാതെ it-helpdesk.rni[at]nic[dot]in/ annualstatement.rni[at]gmail[dot]com എന്ന ഇ-മെയില്‍ മുഖേനയും വിവരങ്ങള്‍ ലഭിക്കും.

--ND--


(Release ID: 1827979) Visitor Counter : 124
Read this release in: English