ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പുതിയ വിപണികൾ കണ്ടെത്താൻ കയറ്റുമതിക്കാരോട് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു

Posted On: 25 APR 2022 1:00PM by PIB Thiruvananthpuram



ന്യൂ ഡൽഹി, ഏപ്രിൽ 25, 2022

 
പുതിയ വിപണികൾ കണ്ടെത്തി കയറ്റുമതി വർദ്ധിപ്പിക്കാനും സാമ്പത്തിക കുതിപ്പ് നിലനിർത്താനും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ഇന്ന് കയറ്റുമതിക്കാരോട് ആഹ്വാനം ചെയ്തു.


ഇന്ന് ചെന്നൈയിൽ പ്രത്യേക സാമ്പത്തിക മേഖല (SEZ) യൂണിറ്റുകൾക്കും കയറ്റുമതി അധിഷ്‌ഠിത യൂണിറ്റുകൾക്കുമുള്ള (EOUs) എക്‌സ്‌പോർട്ട് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ച ഉപരാഷ്ട്രപതി, 'മെയ്ക്ക് ഇൻ ഇന്ത്യ', 'ലോക്കൽ ഗോസ് ഗ്ലോബൽ', 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് പ്രത്യേക സാമ്പത്തിക മേഖലയെന്ന് വ്യക്തമാക്കി.

2021-22 സാമ്പത്തിക വർഷത്തിൽ ചരക്ക് കയറ്റുമതിയിൽ 418 ബില്യൺ യുഎസ് ഡോളറിന്റെ റെക്കോർഡ് നേട്ടമുണ്ടായ കാര്യം ശ്രീ നായിഡു ചൂണ്ടിക്കാട്ടി. സേവന കയറ്റുമതി ഏകദേശം 250 ബില്യൺ യുഎസ് ഡോളറായിരുന്നു. മഹാമാരിക്കിടയിലും ഇത് ശ്രദ്ധേയമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ പ്രവണത തുടരാൻ ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, 2019 ൽ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച 'ഡിസ്ട്രിക്റ്റ് എക്‌സ്‌പോർട്ട് ഹബ്ബ്' എന്ന മികച്ച പദ്ധതി കയറ്റുമതി വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. രാജ്യത്തുടനീളമുള്ള 775 ജില്ലകളിൽ ഭൂരിഭാഗവും കയറ്റുമതി കേന്ദ്രങ്ങളാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിസിനസ്, വ്യാവസായിക സൗഹൃദ നയങ്ങളിലൂടെയും ബിസിനസ്സ് സൗഹൃദ സമീപനത്തിലൂടെയും 'ലോക്കൽ ഫോർ ഗ്ലോബൽ' എന്ന ആശയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും ഗവൺമെന്റ് സ്വീകരിച്ചു വരികയാണെന്നും, ഭൗമ സൂചിക ഉത്പന്നങ്ങൾ (GI) ഈ ഉദ്യമത്തിൽ വലിയ പങ്ക് വഹിക്കുന്നതായും ശ്രീ നായിഡു ചൂണ്ടിക്കാട്ടി.

 
RRTN/SKY
 

(Release ID: 1819838) Visitor Counter : 177


Read this release in: English , Urdu , Hindi