ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സഹിഷ്ണുത, അച്ചടക്കം, ക്ഷമ എന്നീ ഗുണങ്ങൾ ഉൾക്കൊള്ളാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി

പോസ്റ്റഡ് ഓണ്‍: 12 APR 2022 1:04PM by PIB Thiruvananthpuram

 


ന്യൂ ഡെൽഹി , ഏപ്രിൽ 12  , 2022


സഹിഷ്ണുത, ക്ഷമ, അച്ചടക്കം, കഠിനാധ്വാനം, വായന, സഹാനുഭൂതി എന്നീ ഗുണങ്ങൾ ഉൾക്കൊണ്ട് കൊണ്ട് അവർ തിരഞ്ഞെടുത്ത മേഖലകളിൽ  വിജയിച്ച  നേതാക്കളാകാൻ യുവാക്കളോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. ഉപരാഷ്ട്രപതി നിവാസിൽ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിവിധ കോളേജുകളിൽ നിന്നുള്ള തെലുങ്ക് വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം, ജീവിതത്തിൽ ക്രിയാത്മകവും പോസിറ്റീവുമായ  കാഴ്ചപ്പാട് വളർത്തിയെടുക്കാൻ അവരെ ഉപദേശിച്ചു. ജാതി, മതം, പ്രദേശം തുടങ്ങിയ സങ്കുചിത പരിഗണനകൾക്ക് അതീതമായി എപ്പോഴും ഉയരണമെന്നും മറ്റ് മതങ്ങളെ ഒരിക്കലും അനാദരിക്കരുതെന്നും അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു.

ഓട്ടം അല്ലെങ്കിൽ യോഗ പോലുള്ള പതിവ് ശാരീരിക പ്രവർത്തനങ്ങൾ നടത്തി ഫിറ്റ്നസ് നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ജങ്ക് ഫുഡ് കഴിക്കുന്നതിനെതിരെ അവർക്ക് മുന്നറിയിപ്പ് നൽകി.

പ്രതിരോധശേഷി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരി  എടുത്തുകാണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം , ആരോഗ്യകരവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ  ഉപദേശിച്ചു.

ഒരാളുടെ മാതൃഭാഷ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത ശ്രീ നായിഡു ആവർത്തിച്ചു. കുട്ടിയുടെ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്നും പിന്നീട് മറ്റ് ഭാഷകളിൽ പ്രാവീണ്യം നേടാമെന്നും അദ്ദേഹം പറഞ്ഞു.

 

IE/SKY


( റിലീസ് ഐ.ഡി: 1816000) സന്ദര്‍ശക കൗണ്ടര്‍ : 198
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Tamil