പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

യൂറോപ്പിലെ   ദേവാലയങ്ങളിലേക്ക് കേരളത്തിൻ്റെ കുരുത്തോല 

Posted On: 11 APR 2022 12:34PM by PIB Thiruvananthpuram


 
കൊച്ചി  : ഏപ്രിൽ 11 , 2022

 2022 ഏപ്രിൽ ആറിന് യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്നും കുരുത്തോല കയറ്റുമതി ചെയ്തു. ക്രൈസ്തവ ദേവാലയങ്ങളിൽ  ഓശാന ഞായറാഴ്ച അനുഷ്ഠാനങ്ങൾക്ക് പരമ്പരാഗതമായി കുരുത്തോല ( ഇളം തെങ്ങോലകൾ ) ഉപയോഗിച്ചുവരുന്നു. ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ ആയി ആചരിക്കുന്നത്.

 യൂറോപ്യൻ യൂണിയൻ, യുകെ എന്നിവിടങ്ങളിലെ 40 ഓളം രാജ്യങ്ങൾ, ,ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ കുരുത്തോല കൊറിയർ മുഖാന്തിരമാണ് അയച്ചത്.263 കിലോഗ്രാം കുരുത്തോലയാണ് ഇങ്ങനെ കയറ്റി അയച്ചത്.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അപ്പേഡ (അഗ്രികള്‍ച്ചല്‍ പ്രൊസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി-APEDA) യാണ്  തൃശ്ശൂരിലുള്ള M/s. ഗീക്കെ ഇന്റർനാഷണൽ എന്ന അംഗീകൃത സ്ഥാപനം വഴി ഈ പ്രത്യേക ഉൽപ്പന്നത്തിന്റെ കയറ്റുമതി സാധ്യമാക്കിയത്.

 "പ്രാദേശിക ഉത്പന്നങ്ങളെ ആഗോളതലത്തിൽ എത്തിക്കുക" എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ പരമ്പരാഗത ഉത്പന്നത്തിന്റെ കയറ്റുമതി. ആഗോള വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മൂല്യം ഉയർത്തുന്നതിന് ഇത് വഴിതുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

 കയറ്റുമതി ചെയ്ത കുരുത്തോലയ്ക്ക് നല്ല പ്രതികരണം ലഭിച്ച ശേഷം,   വരും വർഷങ്ങളിലെ ഓശാന ഞായർ ആഘോഷങ്ങൾക്ക് വേണ്ടി യൂറോപ്യൻ യൂണിയൻ, യുകെ, മറ്റ് ലോകരാഷ്ട്രങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ അളവിൽ കുരുത്തോല കയറ്റി അയക്കാൻ പദ്ധതിയുണ്ട്

 
****

(Release ID: 1815563) Visitor Counter : 60
Read this release in: English